Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിങ്ങൾക്കൊരു സൗണ്ട് എഞ്ചിനീയർ ആകണോ? അവസരമൊരുക്കി ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ .........

12 Apr 2025 21:39 IST

AJAY THUNDATHIL

Share News :


 

മലയാള ചലച്ചിത്ര സംഗീത സംവിധായകരുടെ യൂണിയനായ  , ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ ഫെമുവിൻ്റെ ( FEMU ) പുതിയ ചുവടുവെപ്പാണ് ഫിമാറ്റ് (FIMAT ) .  സംഗീത/സൗണ്ട് റെക്കോർഡിങ് പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കായി ( പ്രായഭേദമന്യേ ) ഫെമു വിഭാവനം ചെയ്തു പ്രവർത്തനമാരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജി ( FIMAT ) . 

ശബ്ദ ലേഖനത്തിലും ശബ്ദ മിശ്രണത്തിലും, മ്യൂസിക് പ്രോഗ്രാമിങ്ങിലും സാങ്കേതിക തികവുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ റെക്കോർഡിങ് സോഫ്റ്റ്‌വെയർ പഠനത്തിനുള്ള ഹ്രസ്വകാല കോഴ്‌സുകൾ ആണ് ആദ്യപടിയായി ആരംഭിക്കുക. മലയാളത്തിലെ പ്രതിഭാധനരും സാങ്കേതിക വൈദഗ്ധ്യം ഉള്ളവരുമായ ചലച്ചിത്ര സംഗീത സംവിധായകരുടെ മേൽനോട്ടത്തിൽ തുടങ്ങുന്ന ക്ലാസുകൾ പഠിതാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കും എന്നുള്ളതിന് സംശയമില്ല. മലയാളത്തിലെ ഇന്നത്തെ മുൻനിര സംഗീതസംവിധായകരെല്ലാം ഈ ഉദ്യമത്തിന്റെ പിന്നിലുണ്ട്. പ്രായഭേദമന്യേ ആർക്കും രണ്ട് മാസം നീളുന്ന ആദ്യ കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ്


" നിങ്ങൾക്ക് ഒരു സൗണ്ട് എൻജിനീയർ ആകണോ ? അല്ലെങ്കിൽ ഒരു മ്യൂസിക് പ്രോഗ്രാമർ ആകണോ ? നിങ്ങൾ ഏത് പ്രായക്കാർ ആകട്ടെ ഏത് പ്രഫഷണൽസും ആകട്ടെ നിങ്ങൾക്ക് മ്യൂസിക് സോഫ്റ്റ്‌വെയർ പഠനത്തിന് ഫെമു അവസരം ഒരുക്കുന്നു.

 2025 ഏപ്രിൽ 15 ന് എറണാകുളത്ത് വൈ എം സി എ (YMCA ) ഹാളിൽ വെച്ച് നടത്തപ്പെടുന്ന ഫിമാറ്റി (FIMAT ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെമു മ്യൂസിക് സോഫ്റ്റ്‌വെയർ പഠന ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിൽ ആർക്കും പങ്കെടുക്കാം, തികച്ചും സൗജന്യമാണ്. അന്നേദിവസം സെമിനാറിൽ പങ്കെടുക്കുന്നവർക്ക് കോഴ്സിൽ ചേരുന്നതിന് പ്രത്യേക ആനുകൂല്യവും ഫെമു നൽകുന്നു . മുൻതലമുറയിലെ പ്രതിഭാധനരായ സംഗീതസംവിധായകർ ജെറി അമൽദേവ്, ബേണി , പുതുതലമുറയിലെ സംഗീത സംവിധായകർ രാഹുൽ രാജ് , ദീപക്ദേവ്, ജെയിക്സ് ബിജോയ് , ജാസി ഗിഫ്റ്റ് , ഫെമു പ്രസിഡന്റ് ബെന്നി ജോൺസൺ , സെക്രട്ടറി റോണി റാഫേൽ , ട്രഷറർ അനിൽ ഗോപാലൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകുന്നു.

 വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ..  9847061885

Follow us on :

Tags: