Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യ മുക്ത നഗരമായി പ്രഖ്യാപനം നടത്തി.

19 Mar 2025 14:01 IST

UNNICHEKKU .M

Share News :

മുക്കം: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ടൗണുകൾ മാലിന്യമുക്ത ടൗണുകളായി പ്രഖ്യാപിച്ചു.കൊടിയത്തൂർ, പന്നിക്കോട്, എരഞ്ഞി മാവ് , ഗോതമ്പ് റോഡ്, പള്ളിത്താഴെ, തോട്ടുമുക്കം എന്നീ ടൗണുകളാണ് മാലിന്യ മുക്ത ടൗണുകളായി പ്രഖ്യാപിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബുപൊലുകുന്നത്ത്, മെമ്പർമാരായ ടി.കെ അബൂബക്കർ, വി. ഷംലൂലത്ത് ,രതീഷ് കളക്കുടികുന്നേൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ആബിദ, അസിസ്റ്റൻൻ്റ് സെക്രട്ടറി അബ്ദുൾ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ സി.റിനിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷരീഫ് അമ്പലക്കണ്ടി, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്,വ്യാപാരി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. മുഴുവൻ ടൗണുകളിലും മാലിന്യ മുക്ത ബോർഡുകളും അജൈവ മാലിന്യം ശേഖരിക്കുന്നതിനായി ബിന്നുകളും, ജൈവ മാലിന്യം പൊതുജനങ്ങൾക്കായി ഉപയോഗിക്കുന്നതിനായി റിംഗ്കംമ്പോസ്റ്റും ഒരുക്കിയിട്ടുണ്ട്

Follow us on :

More in Related News