Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡാൻസ് ഉത്സവ് 2025 സീസൺ 3 ഓഡിഷൻ അരങ്ങേറി

05 Apr 2025 20:11 IST

ENLIGHT MEDIA OMAN

Share News :

സുഹാർ: നവചേതന ഒമാനിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ചു നടത്തുന്ന 'ഡാൻസ് ഉത്സവ് 2025 സീസൺ മൂന്നിന്റെ ഓഡിഷൻ സുഹാർ ലുലു ഹൈപ്പർമാർകെറ്റ് ഹാളിൽ അരങ്ങേറി. 

ലുലു ഹൈപ്പർമാർകെറ്റ് ജനറൽ മാനേജർ ഇസ്മായിൽ, നവചേതന വൈസ് പ്രസിഡന്റ് ഗീത കണ്ണൻ, സെക്രട്ടറി അനീഷ് ഏറാടത്, പ്രോഗ്രാം കോർഡിനറ്റർമാരായ പ്രവീൺ, സുനിത, അനീഷ് രാജൻ എന്നിവർ വിളക്കു കൊളുത്തി പ്രോഗ്രാം ഉത്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങളിലായി നൂറ്റി അമ്പതോളം മത്സരാർത്ഥികൾ ഓഡിഷനിൽ പങ്കെടുത്തു. 

സാരംഗിന്റെ പ്രാർത്ഥന ഗീതത്തോടെ തുടങ്ങിയ പ്രോഗ്രാമിൽ വിനോദ് നായർ സ്വാഗത പ്രസംഗവും രവി പ്രഭാകരൻ നന്ദിയും പറഞ്ഞു. പ്രണവും ഫറഫാത്തിമ യും ആയിരുന്നു പരിപാടിയുടെ അവതാരകർ. ബദർ അൽ സമ ഹോസ്പിറ്റൽ മാനേജർ മനോജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി രവീന്ദ്രൻ രാമഭദ്രൻ, കെ. ആർ. പി വള്ളിക്കുന്നം,നവചേതന ട്രെഷറർ സജിന ബിനു, ജോയിന്റ് സെക്രട്ടറിമാരായ നരിശ് മുഹമ്മദ്, രാജീവ് പിള്ള, ഋതു രാജേഷ് എന്നിവരടങ്ങിയ നവചേതന മെമ്പർമാരടക്കം നിരവധി കാണികളും പങ്കെടുത്തു. 

ഓഡിഷനിൽ വിജയികളായ മത്സരാർത്ഥികൾ മെയ് 2 നു സൊഹാറിലെ ഒമാനി വിമൻസ് ഹാളിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുന്നതാണെന്നും, ഗ്രാൻഡ് ഫിനാലെയിൽ ഡാൻസറും സിനിമാതാരവുമായ പാരീസ് ലക്ഷ്മിയും ഏഷ്യാനെറ്റ് ഡാൻസിങ് സ്റ്റാർ റണ്ണർ അപ്പ് ആയ അഭി വീ എസും മുഖ്യാതിഥികളായി പങ്കെടുക്കുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.


For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News