Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2025 18:55 IST
Share News :
വൈക്കം: ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയും വൈസ് മെൻസ് വൈക്കം ടെമ്പിൾ സിറ്റിയും ചേർന്ന് വൈക്കം ജനമൈത്രി പോലീസിൻ്റെ സഹകരണത്തോടെ പുകയില വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു. ഒരു മാസം നീളുന്ന പരിപാടികൾ
ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡൻ്റും വൈസ് മെൻസ് വൈക്കം ടെമ്പിൾസിറ്റി പ്രസിഡൻ്റുമായ ഡോ. അനൂപ്കുമാർ ഉദ്ഘാടനം ചെയ്തു. ശരീരത്തിന് ദോഷം മാത്രം വരുത്തുന്ന പുകയില ഒഴിവാക്കി ജനങ്ങൾ ജീവിതംലഹരിയാക്കണമെന്ന് റാലി
ഫ്ലാഗ് ഓഫ് ചെയ്ത വൈക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സുകേഷ് അഭിപ്രായപ്പെട്ടു. വൈക്കം നഗരം ചുറ്റിയ കാർ റാലി പ്രധാന കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ ലഘുലേഖകൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ബോധവൽക്കരണക്ലാസിൽ വൈക്കം വൈസ് മെൻസ് ക്ലബ്ബ് സെക്രട്ടറി രാജൻ പൊതി, ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ ട്രഷറർ ഡോ. ടിസ പാലക്കൽ, ഡോ.ജെറിൻജോസ്, ഡോ. നിത്യജെറിൻ, ഡോ.സജി, വൈസ് മെൻസ് ക്ലബ്ബ് ഭാരവാഹികളായ ഡി. നാരായണൻ നായർ, എം. സോണി, എം.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.