Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

29 Mar 2024 14:19 IST

sajilraj

Share News :

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊ​ബൈ​ൽ ഫോ​ണു​ക​ളും 3,339 സിംകാർഡുകളും പ്രവർത്തനരഹിതമാക്കുകയും ചെയ്തു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പൊലീസ് ര​ജി​സ്റ്റ​ർ ചെ​യ്ത വിവിധ കേ​സു​ക​ളുടെ​ അടിസ്ഥാനത്തിലാണ് നടപടി . മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് പൊലീസ് ബോധവൽക്കരണം നടത്തുമ്പോഴും തട്ടിപ്പുകൾ തുടരുകയാണ്. സൈബർ പോലീസ് നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം.തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണ്.ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നത് സംഘളെ കുറച്ചു ഉൾപ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംശയാത്മക ഇടപാടുകൾ നടത്തുന്ന അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന.

Follow us on :

More in Related News