Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി ഐ നേതാവ് എം നാരായണൻ മാസ്റ്റർ നിര്യാതനായി

01 Dec 2024 15:01 IST

ENLIGHT MEDIA PERAMBRA

Share News :


കൊയിലാണ്ടി: സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ മാസ്റ്റർ (70) നിര്യാതനായി. നന്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടർ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മൂടാടി വീമംഗലം യു പി സ്കൂൾ മുൻ അദ്ധ്യാപകനായിരുന്നു.സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി, ബി കെ എം യു ദേശീയ കൗൺസിൽ അംഗം. എ ഐ ടി യു സി സംസ്ഥാന നിർവ്വാഹക സമിതി അംഗം. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, സി പി ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ കല്യാണി ടീച്ചർ (റിട്ട.അദ്ധ്യാപിക, മഹിളാസംഘം ജില്ലാ കമ്മിറ്റി അംഗം).മക്കൾ:അശ്വിൻ രാജ് നാരായണൻ (സോഫ്റ്റ് വേർ എഞ്ചിനീയർ യു എസ് എ), അരുൺ രാജ് നാരായണൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ യു.കെ).മരുമക്കൾ:ടൈലർ (യു എസ് എ),ഡോ: ഹരിത (പേരാമ്പ്ര).സംസ്കാരം തിങ്കളാഴ്ച 10-മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags: