Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യര്‍ മഹോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

02 Feb 2025 22:14 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ മഹോത്സവം 2025 തുടങ്ങി. കൊണ്ടോട്ടി ചുക്കാന്‍ സ്റ്റേഡിയത്തില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്ര അക്കാദമി അങ്കണത്തിൽ എത്തിച്ചേര്‍ന്നതോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി. കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മഹോത്സവം ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു.

സാംസ്‌കാരിക ഘോഷയാത്രയില്‍ അറബന മുട്ട്, ചീനിമുട്ട്, ശിങ്കാരി മേളം, കോല്‍ക്കളി, കുട്ടികളുടെ സ്‌കേറ്റിംഗ് റാലി തുടങ്ങിയവയുടെ അകമ്പടിയോടെ കൊണ്ടോട്ടിയിലെ കലാസാംസ്‌കാരിക കൂട്ടായ്മകളുടെ പ്രവര്‍ത്തകര്‍, അക്കാദമി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന പരിപാടിയില്‍ അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമേള പക്കര്‍ പന്നൂര്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തില്‍ അക്കാദമി പ്രസിദ്ധീകരിച്ച സഹീര്‍ മാസ്റ്റര്‍ വടകര രചന നിര്‍വ്വഹിച്ച ''ഒപ്പന, പാടാനും അറിയാനും'' എന്ന പുസ്തകം മന്ത്രി വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു. ടി.കെ. ഹംസ പുസ്തകം ഏറ്റുവാങ്ങി. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു, കൗണ്‍സിലര്‍മാരായ ഷബീബാ ഫിര്‍ദൗസ്,നിമിഷ കെ പി, ഷാഹിദ എം, സാലിഹ് കുന്നുമ്മല്‍, ഷിഹാബ് കോട്ട തുടങ്ങിയവരും ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, കാനേഷ് പൂനൂര്‍, പുലിക്കോട്ടില്‍ ഹൈദരാലി, ഫൈസല്‍ എളേറ്റില്‍, ഫിറോസ് ബാബു, രാഘവന്‍ മാടമ്പത്ത്, ഒ.പി. മുസ്തഫ, സി.എച്ച്. മോഹനന്‍, ഡോ. പി.പി. അബ്ദുല്‍ റസാഖ്, എന്‍. പ്രമോദ് ദാസ് എന്നിവരും സംസാരിച്ചു. രാത്രി കോഴിക്കോട് കാദംബരി അവതരിപ്പിച്ച ''ലൈവ് ബാന്‍ഡ് മെഗാ ഷോ'' വി.പി. മന്‍സിയ ഉദ്ഘാടനം ചെയ്തു.

നാളെ രണ്ടാം ദിവസം കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാസംഗമം, വാക്കും നോക്കും, അറബന മുട്ടും റാത്തീബും, ഗസല്‍ രാവ് എന്നീ പരിപാടികള്‍ നടക്കും.

Follow us on :

More in Related News