Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 11:28 IST
Share News :
വള്ളിക്കുന്ന്: മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല പൂർവശുചീകരണ പരിപാടിയുടെയും ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് തല ശുചിത്വസന്ദേശയാത്ര അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രം പരിധിയിൽ അത്താണിക്കലിലും കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം പരിധിയിൽ അരിയല്ലൂർ റെയിൽവേസ്റ്റേഷൻ പരിസരത്തും നടത്തി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശവർക്കർമാർ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമ സേന പ്രവർത്തകർ, NSS, ക്ലബ്, അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ പങ്കെടുത്തു.
സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്. സി വിഷയവതരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ. സ്വപ്ന.പി. കെ സ്വാഗതം പറഞ്ഞു. വികസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എ. കെ. രാധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബുരാജ് പൊക്കടവത്ത്, ഗ്രാമപപഞ്ചായത്ത് അംഗം കെ വി അജയ്ലാൽ എന്നിവർ ആശംസകൾ അറിയിച്ചു.
ജനപ്രതിനിധികളായ . ശ്രീനാഥ്. വി,കബീർഎം. കെ ശ്രീമതി. വിനീത ഗിരീഷ്,എ. പി. കെ. തങ്ങൾ, ഉഷ.കെ, പ്രഷീത. എ. കെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുരേഷ്. പി. സജീഷ് എന്നിവർ നേതൃത്വം നൽകി.പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജമാലുദ്ധീന്റെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞ എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രമിൽ. ആർ. കെ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.