Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യ മുക്ത ചാലക്കുടിക്കായി മൽസരിച്ച് ശുചീകരണം.

24 Dec 2024 20:23 IST

WILSON MECHERY

Share News :

ചാലക്കുടി:

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചാലക്കുടി നഗരസഭ നടത്തിയ

ശുചിത്വ ചലഞ്ചിൽ പങ്കെടുത്തവരിൽ മികച്ച പ്രവർത്തനം നടത്തിയവർക്ക് നഗരസഭ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി അനുമോദിച്ചു.

ദേശീയപാത ഉൾപ്പെടെയുള്ള വഴിയോരങ്ങളും പൊതു ഇടങ്ങളും ജലസ്രോതസ്സുകളും നഗരസഭ നേരിട്ട് ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പമാണ്,

വിദ്യാർത്ഥികൾ, വയോജനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവരെ മൽസര അടിസ്ഥാനത്തിൽ ഈ പ്രത്യേക ചലഞ്ചിൽ പങ്കെടുപ്പിച്ചത്.

ഇതിൻ്റെ മുന്നോടിയായി

നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും, സംസ്ഥാന ശുചിത്വ മിഷൻ പ്രതിനിധികളും വിദ്യാലയങ്ങളിൽ നേരിട്ട് ചെന്ന് 

ഈ ക്യാമ്പയിൻ സംബന്ധിച്ച വിദ്യാർത്ഥികളുമായ് വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള പ്രത്യേക യോഗങ്ങൾ പൂർത്തിയാക്കി.

റെഡിഡൻസ് അസോസിയേഷൻ പ്രതിനിധികളുമായും ചർച്ച നടത്തി.

സ്വന്തം വീടുകളുടെ പരിസരവും പൊതുഇടവും ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും, മുതിർന്ന പൗരൻമാർക്കും ,

ഒരു പ്രദേശം വൃത്തിയായി പരിപാലിക്കുന്ന റെസിഡൻസ് അസോസിയേഷനും,

മികച്ച ശുചിത്വ വാർഡിനും, ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനം വിലയിരുത്തിയത്.

നവംബർ 1 മുതൽ 5 വരെയാണ് വിലയിരുത്തൽ നടന്നത്.

എല്ലാവരും

ശുചിത്വ ചലഞ്ചിൽ പങ്കെടുക്കുന്നവർ നേരത്തേ പേരുകൾ രജിസ്ടർ ചെയ്തിരുന്നു., ഓരോ വിഭാഗത്തിലും ഏറ്റവും മികവ് പുലർത്തിയ

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് , 10000/- ,5000/-, 3000/- രൂപ വീതം സമ്മാനമായി നൽകി

ശുചിത്വ വാർഡുകളായി 

15 ആറാട്ട്കടവ്, 

33 വി.ആർ പുരം,

17 ചേനത്തുനാട്

എന്നിവയും,

ശുചിത്വ റെസിഡന്റ്സ് അസോസിയേഷനുകളിൽ, തച്ചുടപറമ്പ് പുലരി റെഡിഡൻസ്, ആറാട്ട്കടവ് റെസിഡൻസ്, തോട്ടവീഥി റെസിഡന്റ്സ് എന്നിവരും,മുതിർന്ന പൗരൻമാരിൽ ജോസ് കോക്കാടൻ പോട്ട, ദാസൻ കോക്കാട്ട് തച്ചുടപറമ്പ്, ട്രീസ തോമാസ് ഹൗസിംഗ് ബോർഡ് എന്നിവരും , വിദ്യാർത്ഥികളിൽ കാർത്തിക് സുരേഷ് CKMNSS സ്കൂൾ,

ആൽഡ്രിച്ച് റിജോ കാർമ്മൽ സ്കൂൾ, അഭിനന്ദ് ബിജു വി.ആർ.പുരം 

ഗവ: സ്കൂൾ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി സമ്മാനാർഹരായി.

നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന സമ്മാന വിതരണ ചടങ്ങ് സനീഷ് കുമാർ ജോസഫ് MLA ഉത്ഘാടനം ചെയ്തു.

 ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷനായി.വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു S ചിറയത്ത്,ദിപു ദിനേശ്, പ്രീതി ബാബു, ആനി പോൾ, M.M. അനിൽകുമാർ,

LDF ലീഡർ C. S സുരേഷ്,

മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ,കൗൺസിലർ റോസി ലാസർ ,

നഗരസഭ സെക്രട്ടറി ഇൻ ചാർജ്ജ് ശബന. K , നൈപുണ്യ കോളേജ് പ്രതിനിധി ഫാ. സിജു,ഹെൽത്ത് സൂപ്പർവൈസർ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News