Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടിബറ്റിൽ ഭൂകമ്പത്തെ തുടർന്ന് എവറസ്റ്റ് കൊടുമുടി ചൈന അടച്ചുപൂട്ടി

07 Jan 2025 15:42 IST

Shafeek cn

Share News :

ന്ന് ടിബറ്റിലുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് മൗണ്ട് ക്വോമോലാങ്മയിലെ വിനോദസഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തി ചൈന. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ഡിംഗ്രിയിലാണ്.


പ്രദേശത്ത് ഉണ്ടായ ഭൂചലനത്തിൽ മൗണ്ട് ക്വോമോലാങ്മയിലെ ജീവനക്കാരും വിനോദസഞ്ചാരികളും സുരക്ഷിതമായ നിലയിലാണെന്ന് പ്രാദേശിക അധികാരികൾ അറിയിച്ചു. ടിബറ്റിലുണ്ടായ ഭൂകമ്പത്തിൽ 53 പേർ കൊല്ലപ്പെടുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.


ചൈന-നേപ്പാൾ അതിർത്തിയിലാണ് ക്വോമോലാങ്മ സ്ഥിതി ചെയ്യുന്നത്. പർവ്വതം 8,840 മീറ്ററിലധികം ഉയരത്തിലാണ് ഉള്ളത്. പർവ്വതത്തിന്റെ വടക്കൻ ഭാഗം ടിബറ്റിലാണ് സ്ഥിതി ചെയ്യുന്നത്. കൗണ്ടി ബ്യൂറോ ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിൻ്റെ കണക്കനുസരിച്ച് 2023-ൽ രേഖപ്പെടുത്തിയതിൻ്റെ ഇരട്ടിയിലധികം വിനോദസഞ്ചാരികളാണ് 2024-ൽ രേഖപ്പെടുത്തിയത്.

Follow us on :

More in Related News