Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 04:41 IST
Share News :
ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന നാലാമത് ചാലിയാർ കപ്പ് സെവൻസ് ഫുട്ബാൾ കിരീടപ്പോരാട്ടം വെള്ളിയാഴ്ച രാത്രി ഏഴിന് ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫ്രൈഡേ ഫിഫ മഞ്ചേരിയും, ഓർബിറ്റ് എഫ്.സിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. ഹിലാൽ എഫ്.സിയെ പരാജയപ്പെടുത്തിയാണ് ഫ്രൈഡേ ഫിഫ മഞ്ചേരി ഫൈനലിൽ പ്രവേശിച്ചത്. സ്റ്റേബിൾ ഫോൺ മലബാർ എഫ്സിയെ പരാജയപ്പെടുത്തിയാണ് ഓർബിറ്റ് എഫ്.സി ഫൈനലിൽ മത്സരിക്കാനിറങ്ങുന്നത്.
3501 ഖത്തർ റിയാൽ വിന്നേഴ്സ് പ്രൈസ് മണിയും വിന്നേഴ്സ് ട്രോഫിയും റോളിങ് ട്രോഫിയുമാണ് ചാമ്പ്യന്മാർക്ക് സമ്മാനിക്കുന്നത്. ഗാലപ്പ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് സ്പോൺസർ ചെയ്യുന്ന 2501 ഖത്തർ റിയാൽ റണ്ണേഴ്സ് പ്രൈസ് മണിയും, റണ്ണേഴ്സ് ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനിക്കുക. ഫ്രൈഡി ഫ്രൈഡ് ആൻഡ് ഗ്രിൽസ് സ്പോൺസർ ചെയ്യുന്ന 1501 ഖത്തർ റിയാൽ സെക്കൻഡ് റണ്ണേഴ്സ് പ്രൈസ് മണിയും ട്രോഫിയുമാണ് മൂന്നാം സ്ഥാനക്കാർക്ക് സമ്മാനിക്കുക. ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലോവ് അവാർഡുകളും ഗ്രാൻഡ് ഫിനാലേയിൽ വിതരണം ചെയ്യുന്നതാണ്. ഫൈനൽ ദിനത്തിൽ ബ്ലാസ്റ്റേഴ്സ് സ്പോർട്സ് അക്കാദമി-യൂനിവേഴ്സൽ സ്പോർട്സ് സെന്റർ അണ്ടർ 14 ടീമുകൾ തമ്മിലെ സൗഹൃദ മത്സരവും അരങ്ങേറും.
Follow us on :
Tags:
More in Related News
Please select your location.