Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുജന പങ്കാളിത്തത്തോടെ നഗര സൗന്ദര്യവൽക്കരണം നടപ്പാക്കാൻ ചാലക്കുടി നഗരസഭ

10 Mar 2025 19:56 IST

WILSON MECHERY

Share News :


ചാലക്കുടി:

നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയുടെ വികസന സെമിനാറിലേക്കുള്ള കരട് പദ്ധതി രേഖക്ക് കൗൺസിൽ അംഗീകാരം നൽകി.

ബജറ്റ് വിഹിതമായ് നഗരസഭക്ക് അനുവദിച്ചിട്ടുള്ള 21 കോടി രൂപക്ക് പുറമെ തനത് ഫണ്ടും, ഹെൽത്ത് ഗ്രാൻ്റ്, ശുചിത്വ മിഷൻ ഗ്രാൻ്റ്, തുടങ്ങിയ ഫണ്ടുകളും ഉൾപ്പെടുന്നതാണ് ഈ വർഷത്തെ പദ്ധതികൾ.ഇതോടൊപ്പം സ്വകാര്യ പങ്കാളിത്തം കൂടി ഉൾപ്പെടുത്തി വിവിധ പദ്ധതികളും തയ്യാറാക്കും.

പട്ടണത്തിൻ്റെ വിവിധ സ്ഥലങ്ങൾ ശുചിത്വത്തോടൊപ്പം സൗന്ദര്യവൽക്കരണവും നടത്താൻ പൊതുജന സഹകരണത്തോടെ പദ്ധതികൾ നടപ്പിലാക്കാൻ കൗൺസിൽ തീരുമാനിച്ചു.മേൽപാലങ്ങളുടേയും അടിപാതകളുടേയും പാർക്കിംഗ് സ്ഥലങ്ങളും ഫുട്പാത്തുകളും,

പ്രധാന റോഡുകളുടെ ബെൽ മൗത്തുകളും മീഡിയനുകളുംവഴിയോരങ്ങളും

സൗന്ദര്യവൽക്കരിക്കുന്നതിന് സന്നദ്ധ സംഘടനകളുടേയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി രൂപീകരിക്കാനും,റോഡുകളുടെയും പ്രധാന സ്ഥാപനങ്ങളുടെയും പേരുകൾ സൂചിപ്പിക്കുന്ന

സൈൻ ബോർഡുകൾ,

ക്യാമറകൾ, വളവുകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള കണ്ണാടികൾ,

സോളാർ ലൈറ്റുകൾ,

തുടങ്ങി വിവിധങ്ങളായ പദ്ധതികൾ പൊതുജന സഹകരണത്തോടെ നടത്താനും തീരുമാനിച്ചു.

വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെ നഗര വീഥികളിലെ സൗന്ദര്യവൽക്കരണവും പരിപാലനവും നടത്താനുള്ള പദ്ധതിയും തയ്യാറാക്കാൻ തീരുമാനിച്ചു.നഗരസഭ പാർക്ക്,

വിവിധ സർക്കാർ വിദ്യാലയങ്ങൾ,

എന്നിവിടങ്ങളിലെഅടിസ്ഥാന സൗകര്യ വികസനവും,സൗന്ദര്യവൽക്കരണവും പദ്ധതിയിൽ ഉൾപ്പെടുത്തി.തിൻമയുടെ ലഹരിക്കെതിരെനന്മയുടെ ലഹരിയിലേക്ക് എന്ന സന്ദേശവുമായ്,ചാലക്കുടിയുടെ

നൻമ ലഹരി എന്ന നൂതന പദ്ധതി നടപ്പാക്കാനും,യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ, നീന്തൽ എന്നീ തുടർ പരിശീന പരിപാടികൾ നടത്താനും,ഇൻഡോർ സ്റ്റേഡിയം പ്രവർത്തനക്ഷമമാക്കാനും പദ്ധതിയിൽ തുക വകയിരുത്തി.

നഗരസഭ തലത്തിലും പ്രാദേശിക തലത്തിലുംലഹരി വിരുദ്ധജാഗ്രതാ സമിതികൾ രൂപീകരിക്കുകയും

പദ്ധതിയുടെ തുടർ നടത്തിപ്പിനായ് സാമൂഹ്യ-സാംസ്കാരിക,

യുവജന , സംഘടനകളുടെ

സഹകരണം ഉൾപ്പെടുന്ന വിവിധ

ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.ഉത്പാദന മേഖല 50 ലക്ഷം, പാർപ്പിടം 1.50 കോടി, വനിത 65 ലക്ഷം, കുട്ടികൾ, ഭിന്നശേഷിക്കാർ 32 ലക്ഷം, വയോജനങൾ 32 ലക്ഷം, റോഡ് 5.60 കോടി, കെട്ടിടങ്ങൾ ഉൾപ്പെടെ മറ്റുള്ളവക്ക് 3 കോടി എന്നിങ്ങനെയാണ് കരട് പദ്ധതി രേഖയിൽ തുക വകയിരുത്താൻ കൗൺസിൽ തീരുമാനിച്ചത്.

മാർക്കറ്റിൻ്റെ നവീകരണം,

കർഷക ചന്ത, തരിശ് രഹിത ചാലക്കുടി, അതിദാരിദ്ര്യ നിർമ്മാർജ്ജനം,

സമഗ്ര വിദ്യാഭ്യാസ പദ്ധതി, സ്നേഹസ്മൃതി,

ഉണർവ് സാംസ്ക്കാരികോത്സവം, പ്രാഥമിക ശുശ്രൂഷ പരിശീലനം, തുടങ്ങിയ വിവിധ പദ്ധതികളും

ഉൾപ്പെടുത്താൻ കൗൺസിൽ

തീരുമാനിച്ചു.



Follow us on :

More in Related News