Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 14:01 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭയും നടുമുറ്റം സാംസ്കാരിക വേദിയും ചേർന്ന് ഒരുക്കുന്ന
നടുവം കാവ്യോത്സവം ഈ വർഷവും പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനമായി.നഗരസഭ അധ്യക്ഷൻ എബി ജോർജും, നടുമുറ്റം സാംസ്കാരിക വേദിയും ചേർന്നു നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.ഡിസംബർ 1 വൈകിട്ട് 4 മണിക്കാണ് ഈ വർഷത്തെ നടുവം കാവ്യോൽസവം നടത്തപ്പെടുന്നതെന്ന് നഗരസഭാ അധ്യക്ഷൻ ജോർജ് പറഞ്ഞു.നഗരസഭ അതിർത്തിയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കൂടി കഴിവ് തെളിയിക്കാൻ അവസരം നൽകുന്ന വിധത്തിൽ ആയിരിക്കും ഈ വർഷത്തെ പരിപാടിയെന്ന് കൗൺസിലർ കെ വി പോൾ,നടുമുറ്റം സാംസ്കാരിക വേദി ജനറൽ കൺവീനർ വിൽസൺ മേച്ചേരി, സെക്രട്ടറി ടി ജെ ആസാദ്, നടുവം കാവ്യോത്സവം കൺവീനർ വാസുദേവൻ പനമ്പിള്ളി, എസ് ശ്രീകുമാർ, കെ എസ് ധമനൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.