Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2025 20:31 IST
Share News :
കടുത്തുരുത്തി: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് (കമ്പോണന്റ്-രണ്ട് ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ശുചീകരണം, തോൽ ഊറയ്ക്കിടൽ, മാലിന്യ ശേഖരണം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആശ്രിതർക്കും അഴുക്കുചാലിലെ ഇരകളുടെ ആശ്രിതർക്കും (മരണപ്പെടുകയോ വൈകല്യങ്ങൾ നേരിടേണ്ടി വന്നിരിക്കുകയോ ചെയ്യുന്നവർ) സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവരായ വിദ്യാർഥികളായിരിക്കണം. സ്ഥാപനത്തിന് അംഗീകൃത യു.ഡി.ഐ.എസ്.ഇ കോഡ് ഉണ്ടായിരിക്കണം. ഹരിതകർമ്മസേനാ പ്രവർത്തകരുടെ ആശ്രിതർ പദ്ധതിക്ക് അർഹരല്ല. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് 8000 രൂപയും മറ്റുള്ളവർക്ക് 3500 രൂപയുമാണ് സ്‌കോളർഷിപ്പ് തുക. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് 10ശതമാനം തുക അധികമായി ലഭിക്കും. സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികളുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്നതിനാവശ്യമുള്ള തദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ /സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ നൽകണം. അവസാന തീയതി: ഓഗസ്റ്റ് 31. വിശദവിവരങ്ങൾ പട്ടികജാതിവികസന ഓഫീസുകളിൽ നിന്നു ലഭിക്കും. ഫോൺ: 0481-2562503.
(കെ.ഐ.ഒ.പി.ആർ 2074/2025)
Follow us on :
Tags:
More in Related News
Please select your location.