Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ, പാലക്കാട് റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് കഞ്ചാവ് പിടികൂടി

04 May 2024 10:52 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും തിരൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ 12.49 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിനടിയിലാണ് 6 പൊതികളിലായി 12.49 kg കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. 


സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ വഹാബ്,സിവിൽ എക്സൈസ് ഓഫീസർ ഹരീഷ് ബാബു, വുമൺ സിവിൽ എക്സൈസ് ഓഫീസർ രൂപീക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവർ അടങ്ങിയ ടീം ആണ് കഞ്ചാവ് പിടികൂടിയത്.


പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 11.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചിരുന്ന ബാഗിൽ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് ഏകദേശം ആറ് ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധന കണ്ട് ഭയന്ന് പ്രതി കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരുന്നു. 


ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ എ.പി.അജിത്ത് അശോക്, പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്,  അജീഷ്ംഒ.കെ, കോൺസ്റ്റബിൾ അബ്ദുൽ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ.സുരേഷ് ബാബു, 

എക്സൈസ് പ്രിവന്റിവ് ഓഫീസർ ഫൈസൽ റഹ്മാൻ, സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്.കെ എന്നിവരാണ് ഉണ്ടായിരുന്നത്.


Follow us on :

Tags:

More in Related News