Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബില്ല് കുടിശിഖ; തലയോലപ്പറമ്പ് ഗവൺമെൻ്റ് നേഴ്സ് ട്രെയിനിംഗ് സെൻ്ററിലെ വൈദ്യുതി പുന:സ്ഥാപിച്ചു.

27 Jun 2025 19:24 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബില്ല് കുടിശിഖയെ തുടർന്ന്

കഴിഞ്ഞ ദിവസം വിച്ഛേദിച്ച തലയോലപ്പറമ്പ് ഗവൺമെൻ്റ് ജൂനിയർ ഹെൽത്ത് നേഴ്സ് ട്രെയിനിംഗ് സെൻ്ററിലെ വൈദ്യുതി കെഎസ്ഇബി അധികൃതർ പുന:സ്ഥാപിച്ചു. 

6 മാസത്തെ തുകയായ 68,200 രൂപ കുടിശിഖ ഉണ്ടെന്ന് കാട്ടി തലയോലപ്പറമ്പ് കെ എസ് ഇ ബി അധികൃതർ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഇവിടത്തെ വൈദ്യുതി വിച്ഛേദിച്ചത്. ഇതോടെ ക്ലാസ് മുറികളും ഓഫീസും ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റലിലും വെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തിലാവുകയായിരുന്നു. തുടർന്ന് ദൂരെ സ്ഥലങ്ങളിൽ നിന്നെത്തി ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർഥികളെ അവരുടെ വീടുകളിലേക്ക് പറഞ്ഞ് വിട്ട് ക്ലാസുകൾ ഓൺ ലൈനായി നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 39,000 രൂപ കെ എസ് ഇ ബിക്ക് ട്രാൻസ്ഫർ ചെയ്ത് നൽകുകയും ബാക്കി തുക അടുത്ത ദിവസം അടയ്ക്കാമെന്ന് രേഖാമൂലം നേഴ്സിംഗ് പ്രിൻസിപ്പൾ കത്ത് നൽകിയതിനെ തുടർന്ന് കെ എസ് ഇ ബി അധികൃതർ എത്തി വെള്ളിയാഴ്ച വൈദ്യുതി പുന:സ്ഥാപിച്ച് നൽകുകയായിരുന്നു.

Follow us on :

More in Related News