Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയാംകുടി ആശാനികേതൻ സ്പെഷ്യൽ സ്കൂളിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ദന്തൽ പരിശോധനയും നടത്തി.

14 Jul 2025 20:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി യുടെയും വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി യുടെയും സംയുക്‌ത അഭിമുഖ്യത്തിൽ, വൈക്കം താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ഹോസ്‌പിറ്റലിൻെറയും കടുത്തുരുത്തി ഫാമിലി ഹെൽത്ത് സെന്ററിന്റെയും സഹകരണത്തോടെ ആയാംകുടി ആശാനികേതൻ സ്പെഷ്യൽ സ്കൂളിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാബും ദന്തൽ പരിശോധനയും നടത്തി.

രാവിലെ 10 ന് വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർ പേഴ്‌സണും ബഹുമാനപ്പെട്ട വൈക്കാം ജുഡീഷ്വൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമായ ശ്രീമതി അർച്ചന കെ.ബാബു ഉദ്ഘാടനം നിർവഹിച്ചു. 

 ആശ നികേതൻ പ്രിൻസിപ്പൽ സിസ്റ്റർ അമൽജോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജയേഷ് കുമാർ പി, അഡ്വക്കേറ്റ് ധന്യ കെ ജി, അഡ്വക്കറ്റ് ഷീബ കെ വി, വിജയമ്മ ബാബു,മിനി ജെയിംസ്,അനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.....

പ്രസ്തുത ക്യാബ് വൈക്കം താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ഹോസ്‌പിറ്റലിലെ ഡെൻറൽ സിവിൽ സർജൻ ഡോക്‌ടർ സീബാമോൾ. Vയും കടുത്തുരുത്തി ഫാമിലി

ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫിസർ ഡോക്‌ടർ സുഷാന്ത് പി എസ് നേതൃത്വം നൽകി.



 

 

Follow us on :

More in Related News