Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2025 21:29 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ സർക്കാർ, ഐ.എച്ച്.ആർ.ഡി., സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 2025-26 വർഷത്തെ റെഗുലർ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ജൂലൈ 15,16 തീയതികളിൽ നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ നടത്തും. www.polyadmission.org എന്ന പോർട്ടലിൽ 'കൗൺസലിങ് രജിസ്‌ട്രേഷൻ' എന്ന ലിങ്ക് വഴി ജൂലൈ 14നകം രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു അഡ്മിഷനെത്തുമ്പോൾ പ്രിന്റ് ഔട്ട് കൊണ്ടുവരണം.
എൻജിനീയറിങ് സ്ട്രീമിലെ ഒന്നുമുതൽ 1500 വരെ റാങ്കുള്ളവർക്ക് ജൂലൈ 15-ന് രാവിലെ 8 മുതൽ 8.30 വരെ, 1501 മുതൽ 5000 വരെ റാങ്കുള്ളവർക്ക് 9 മുതൽ 9.30 വരെ, 5001 മുതൽ 10000 വരെ റാങ്കുള്ളവർക്ക് 10 മുതൽ 10.30 വരെ, 10001 മുതൽ 15000 വരെയുള്ളവർക്ക് 11 മുതൽ 11.30 വരെ,15001 മുതൽ 20000 വരെ 12 മുതൽ 12.30 വരെ, 20001 മുതൽ 25000 വരെ 1.30 മുതൽ രണ്ടുവരെ, ജൂലൈ 16-ന് 25001 മുതൽ 28000 വരെ റാങ്കുള്ളവർക്ക് രാവിലെ എട്ടു മുതൽ 8.30 വരെ, 28001 മുതൽ 35000 വരെയുള്ളവർക്ക് ഒൻപതു മുതൽ 9.30 വരെ, 35001 മുതൽ 40000 വരെയുള്ളവർക്ക് 10 മുതൽ 10.30 വരെ, 40001 മുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് 11 മുതൽ 11.30 വരെ എന്നിങ്ങനെയാണ് സമയക്രമം. അന്നേദിവസം ഉച്ചകഴിഞ്ഞ് 1.30 മുതൽ രണ്ടുവരെ സ്ട്രീം രണ്ട് ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഒന്നുമുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തണം. എ.ടി.എം. കാർഡോ ക്യു.ആർ. കോഡോ മുഖേന ഫീസ് അടയ്ക്കണം. പി.ടി.എ ഫണ്ടും യൂണിഫോം ഫീസും പണമായി നൽകണം.
Follow us on :
Tags:
More in Related News
Please select your location.