Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളപുലയർ മഹാസഭ ഉല്ലല നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി.

13 Jul 2025 22:35 IST

santhosh sharma.v

Share News :

തലയാഴം:കേരള പുലയർ മഹാസഭ ഉല്ലലനോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.ആർ.ആനന്ദൻ്റെ അധ്യക്ഷതയിൽ ശാഖാങ്കണത്തിൽ നടന്ന സമ്മേളനം കോട്ടയം ഡിഇഒ എം.ആർ. സുനിമോൾ ഉദ്ഘാടനം ചെയ്തു.

പഠനോപകരണ വിതരണോദ്ഘാടനം കെപിഎം എസ് വൈക്കം യൂണിയൻ സെക്രട്ടറി എൻ.കെ. രാജു നിർവഹിച്ചു. യോഗത്തിൽ എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പഠനം തന്നെ ലഹരി ബോധവത്ക്കരണ ക്ലാസ് എക്സൈസ് വൈക്കം റേഞ്ച് പ്രിവൻ്റീവ് ഓഫീസർ പി.എൽ. റോബിമോൻ നയിച്ചു. കെ പി എം എസ് വൈക്കം യൂണിയൻ സെക്രട്ടറി എൻ.കെ.രാജു,പഞ്ചായത്ത് അംഗം കൊച്ചുറാണി ബേബി,ശാഖാ സെക്രട്ടറി ഒ.കെ.നിധിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.




Follow us on :

More in Related News