Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 10:48 IST
Share News :
മുക്കം: 1998 ൽ ആരംഭിച്ച് കാൽ നൂറ്റാണ്ട് പിന്നിട്ട ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 2000 മുതൽ 2025 വരെയുള്ള പ്ലസ്ടു സയൻസ് ബാച്ചുകളുടെ സംഗമവും, സർവ്വീസ്സിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയപ്പ് യോഗവും സയൻ ഷ്യ -25അലൂമിനി കാർണിവൽ എന്ന പേരിൽ 6 ന് ( ഞായറാഴ്ച്ച) രാവിലെ ' 9 മണി മുതൽ നടക്കുമെന്ന് സംഘാകർ മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഹാരീസ് ബീരാൻ എം.പി. ഉദ്ഘാടനം ചെയ്യും. ലിൻ്റോ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ പി.ടി. ബാബു, ഒ അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുക്കും. ബോട്ടണി വകുപ്പിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ എസ് കമറുദ്ദിൻ ,ലാബ് അസിസ് റ്റൻ്റ് അബ്ദുറഹിമാൻ മേക്കുത്ത് എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവുമാണ് സംഗമത്തിൻ്റെ ഭാഗമായി നടക്കുന്നത്. ലിറ്ററേച്ചർ ഫെസ്റ്റ്, ബിസിനസ്സ് കോൺക്ലേവ്, സ്ക്കൂൾ ആർക്കൈവ്സ് , അലുമിനി ഹൈലൈറ്റ്സ്, സുവനീർ പ്രകാശനം തുടങ്ങി പരിപാടികളും ഇതിൻ്റെ ഭാഗമായി നടക്കും. പൂർവ്വാധ്യപകരും, വിദ്യാർത്ഥികളും ഒത്ത് ചേരുന്ന അപൂർവ്വവും ധന്യമായ വേദിയായിരിക്കുെമെന്ന് സംഘാടകർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഇഅബ്ദുറഷീദ്, സയൻഷ്യ - 25 പ്രസിഡണ്ട് കെ.പി. അബ്ദുസ്സലാം, വൈസ് പ്രസിഡണ്ട് ഡോ. മുജീബ് റഹ്മാൻ, പി.ആർ സെക്രട്ടറി സന ഉസാമ , സയൻഷ്യ ചീഫ് കോ ഓഡിനേറ്ററും സ്റ്റാഫ് സെക്രട്ടറി ഇ . ഹസ്ബുല്ല എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.