Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്നാട് സ്വദേശിക്ക് നേരെയുണ്ടായ വധശ്രമം: ഒരാൾ കൂടി പിടിയിൽ .

14 Aug 2024 20:50 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കഴിഞ്ഞ മാസം ഭാരതപ്പുഴയിൽ തമിഴ്നാട് സ്വദേശിയെ അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.

കോയമ്പത്തൂർ ആസാദ് നഗർ സ്വദേശി ഷാഹിൻഷ (22) യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവറായ ഇയാൾ വധശ്രമ ഗൂഢാലോചനയിൽ പങ്കാളിയാണ്. നേരത്തെ കേസിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. കോയമ്പത്തൂർ കാരൂർ സ്വദേശിയും കന്നുകാലി വ്യാപാരിയുമായ പത്മനാഭന് (40) നേരെയാണ് ഒറ്റപ്പാലത്ത് ട്രെയിനിറങ്ങി കുളിക്കാൻ പുഴയിലേക്ക് പോകവെ വധശ്രമമുണ്ടായത്. ജൂലായ് നാലിന് പത്മനാഭനെ വധിക്കാൻ നടത്തിയ ശ്രമത്തിൽ ഷാഹിൻഷ നേരിട്ട് പങ്കെടുത്തിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു ആക്രമണം. വാണിയംകുളം കന്നു കാലി ചന്തയിലേക്ക് വന്നതായിരുന്നു പത്മനാഭൻ. കഴുത്തിനും തലക്കും വെട്ടും കുത്തുമേറ്റ പത്മനാഭൻ മരിച്ചുവെന്ന് ധരിച്ച് പിന്തുടർന്നെത്തി അക്രമം നടത്തിയ ക്വട്ടേഷൻ സംഘം ഇയാളെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അക്രമി സംഘത്തിന് ക്വട്ടേഷൻ നൽകിയവരെ ഇനിയും കണ്ടെത്താനുണ്ട്.

Follow us on :

More in Related News