Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2024 18:02 IST
Share News :
മസ്‌ക്കറ്റ്: ജിസിസിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മസ്‌ക്കറ്റിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, ഒമാനിലെയും ജിസിസി മേഖലയിലെയും നൂതനമായ മെഡിക്കല്‍ പരിചരണത്തിലെ മുന്‍നിര സ്ഥാപനം എന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട് അത്യാധുനിക തേര്‍ഡ് സ്പേസ് എന്‍ഡോസ്‌കോപ്പി സേവനങ്ങള്‍ അവതരിപ്പിച്ചു. ഈ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒമാനിലെ ആദ്യത്തെ സ്വകാര്യ ആശുപത്രി എന്ന നിലയില്‍, ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ അതിന്റെ മികവ് വിപുലീകരിക്കുന്നതിനൊപ്പം, നൂതന ചികിത്സകളിലേക്കുള്ള പ്രാദേശിക പ്രവേശനം കൂടുതല്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
25,750 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 175 കിടക്കകളുള്ള മള്‍ട്ടിസ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഓറല്‍ എന്‍ഡോസ്‌കോപ്പിക് മയോടോമി (POEM), എന്‍ഡോസ്‌കോപ്പിക് ഫുള്‍-തിക്ക്‌നസ് റെസെക്ഷന്‍ (EFTR), എന്‍ഡോസ്‌കോപ്പിക് സബ്മ്യൂക്കോസല്‍ എന്‍ഡോസ്‌കോസല്‍ ഡിസെക്ഷന്‍ (ESD), എന്‍ഡോസ്‌കോപ്പിക് സബ്മ്യൂക്കോസല്‍ ഡിസെക്ഷന്‍ (STER), ഡിസെക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള മൂന്നാം സ്‌പേസ് എന്‍ഡോസ്‌കോപ്പി നടപടിക്രമങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഒമാനില്‍ മുന്‍പ് ലഭ്യമല്ലാതിരുന്ന ഈ മിനിമം ഇന്‍വേസിവ് നടപടിക്രമങ്ങള്‍, വിവിധ ജിഐ ഡിസോര്‍ഡറുകള്‍ക്ക് കാര്യക്ഷമവും ഫലപ്രദവുമായ ചികിത്സകള്‍ പ്രദാനം ചെയ്യുന്ന ഗ്യാസ്‌ട്രോഎന്‍ട്രോളജിക്കല്‍ പരിചരണത്തിലെ ഒരു പുതിയ യുഗം അടയാളപ്പെടുത്തുന്നു. കുറഞ്ഞ വീണ്ടെടുക്കല്‍ സമയം, സങ്കീര്‍ണത കുറഞ്ഞ അപകടസാധ്യതകള്‍, മെച്ചപ്പെട്ട ക്ലിനിക്കല്‍ ഫലങ്ങള്‍ എന്നിവ ഉറപ്പാക്കുന്നു. കൂടാതെ കുറഞ്ഞ ആശുപത്രി വാസവും ഈ നടപടിക്രമങ്ങളിലൂടെ സാധ്യമാക്കുന്നു.
അന്നനാളത്തെ (achalasia) ബാധിക്കുന്ന ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ വിഴുങ്ങുന്നതിന് ബുദ്ധിമുട്ട് നേരിട്ട 19 വയസ്സുള്ള ഒരു സ്ത്രീ രോഗിയുടെ ശ്രദ്ധേയമായ ഒരു കേസ് ഇത്തരം പ്രക്രിയയിലുടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. നിരവധി എന്‍ഡോസ്‌കോപ്പിക് ചികിത്സകള്‍ നടത്തിയെങ്കിലും, അവര്‍ക്ക് വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടര്‍ന്നു, ഇത് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ജീവിത സാഹചര്യത്തെയും സാരമായി ബാധിച്ചു. അവള്‍ POEM നടപടിക്രമത്തിന് വിധേയയാവുകയും, 60 മിനിറ്റിനുള്ളില്‍ വിജയകരമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ തന്നെ അവര്‍ക്ക് വായിലൂടെ ഭക്ഷണം കഴിക്കാന്‍ സാധിച്ചു. നാലാഴ്ചത്തെ തുടര്‍ ചികിത്സയില്‍ രോഗലക്ഷണങ്ങളില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇത് അവരുടെ ജീവിതത്തെ മികച്ച രീതിയില്‍ മാറ്റിമറിക്കുന്നതായി മാറുകയും ചെയ്തു.
മറ്റൊരു കേസില്‍ 52 വയസ്സുള്ള ഒരു പുരുഷനും ഇതേ ഡിസോര്‍ഡര്‍ കാരണം ക്രമേണ വഷളാകുന്ന വിഴുങ്ങല്‍ പ്രശ്‌നങ്ങള്‍ (dysphagia) പ്രകടിപ്പിച്ചു, ഈ അവസ്ഥ അദ്ദേഹത്തിന്റെ ജീവിതത്തെ സാരമായി ബാധിച്ചു. നൂതന സാങ്കേതികതയുടെ ഫലപ്രാപ്തി പ്രകടമാക്കിക്കൊണ്ട് POEM നടപടിക്രമം അദ്ദേഹത്തിന് കാര്യമായ ആശ്വാസം നല്‍കി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം നല്‍കുന്നതിനും സങ്കീര്‍ണ്ണമായ മെഡിക്കല്‍ അവസ്ഥകളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ആശുപത്രിയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ നടപടിക്രമങ്ങളുടെ വിജയം.
ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഹെപ്പറ്റോളജിസ്റ്റ്, തെറാപ്പിക് എന്‍ഡോസ്‌കോപ്പിസ്റ്റും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ആഷിക് സൈനു മൊഹിയുദീനാണ് ഈ വിപുലമായ നടപടിക്രമങ്ങള്‍ നല്‍കുന്ന ടീമിനെ നയിക്കുന്നത്. കൂടുതല്‍ അപകട സാധ്യതയുളള ശസ്ത്രക്രിയാ രീതികളിലൂടെ മുന്‍പ് കൈകാര്യം ചെയ്തിരുന്ന ജിഐ ഡിസോര്‍ഡറുകള്‍ക്ക് ഏറ്റവും കുറഞ്ഞ അപായ സാഹചര്യങ്ങളോടെ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ സാങ്കേതിക വിദ്യകള്‍ ജിസിസിയിലേക്ക് കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗ നിര്‍ണ്ണയം, ചികില്‍സാ മികവ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ എന്നിവയിലൂടെ രോഗിയുടെ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പരിചരണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായാണ് സമഗ്രമായ തേര്‍ഡ് സ്പേസ് എന്‍ഡോസ്‌കോപ്പി പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*ഡോക്ടർ ആഷിക് സൈനു മോഹിയാദീൻ കൂടാതെ , ഡോക്ടർ അഞ്ചു മുള്ളത്ത് , ഡോക്ടർ റിമാൽ ഗാമി, ഡോക്ടർ ഹിഷാം അൽ ദഹാബ്, ഡോക്ടർ അമോൽ ബപ്പയെ എന്നിവരാണ് ഗ്യാസ്‌ട്രോ എൻഡോസ്കോപ്പിക്ക് നേതൃത്തം നൽകുന്ന മെഡിക്കൽ ടീം.
സബ്മ്യൂക്കോസല്‍ എന്‍ഡോസ്‌കോപ്പി എന്നും അറിയപ്പെടുന്ന തേര്‍ഡ് സ്പേസ് എന്‍ഡോസ്‌കോപ്പി, എന്‍ഡോസ്‌കോപ്പിസ്റ്റുകളെ പുറം പാളിക്ക് കേടുപാടുകള്‍ വരുത്താതെ ദഹനനാളത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നു. ഈ സമീപനം ഇന്റര്‍വെന്‍ഷണല്‍ എന്‍ഡോസ്‌കോപ്പിയുടെ വ്യാപ്തിയെ വിപുലീകരിക്കുന്നു. മുന്‍പ് കൂടുതല്‍ അപകട സാധ്യതയുള്ള ശസ്ത്രക്രിയാ രീതികളിലൂടെ കൈകാര്യം ചെയ്തിരുന്ന വിവിധ ജിഐ അവസ്ഥകളുടെ ചികിത്സ ഇത് അനായാസം സാധ്യമാക്കുകയും ചെയ്യുന്നു.
പ്രത്യേകിച്ചും, സബ്മ്യൂക്കോസല്‍ ടണലിംഗ് എന്‍ഡോസ്‌കോപ്പിക് റിസക്ഷന്‍ (STER) ടെക്നിക്, എന്‍ഡോസ്‌കോപ്പ് ഇന്‍സേര്‍ഷനും ട്യൂമര്‍ റീസെക്ഷനുമുള്ള ഒരു പ്രവര്‍ത്തന ഇടമായി പ്രവര്‍ത്തിക്കാന്‍ ഒരു സബ്മ്യൂക്കോസല്‍ ടണല്‍ സൃഷ്ടിക്കുന്നു. ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സ്‌ട്രോമല്‍ ട്യൂമറുകള്‍ (GIST), ക്യാന്‍സര്‍ അല്ലാത്ത കൊഴുപ്പ് ടിഷ്യു വളര്‍ച്ചകള്‍ (LIPOMAS), ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന സെല്‍ ട്യൂമറുകള്‍ (neuroendocrine tumors), ക്യാന്‍സറല്ലാത്ത മിനുസമാര്‍ന്ന പേശി ട്യൂമറുകള്‍ (leiomyomas) എന്നിവ പോലുള്ള സബ്മ്യൂക്കോസല്‍ ക്ഷതങ്ങള്‍ക്ക് ഈ നടപടിക്രമം പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. പരമ്പരാഗത ശസ്ത്രക്രിയാ രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപായ സാധ്യതയും ഇതില്‍ കുറവാണ്.
എന്‍ഡോസ്‌കോപ്പിക് സബ്മ്യൂക്കോസല്‍ ഡിസെക്ഷന്‍ (ESD) ദഹനനാളത്തില്‍ നിന്ന് വലിയ പോളിപ്‌സ് അല്ലെങ്കില്‍ പ്രാരംഭ ഘട്ടത്തിലെ മുഴകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു നൂതന സാങ്കേതിക വിദ്യയാണ്. ഈ ഏറ്റവും കുറഞ്ഞ അപായ സാധ്യതയുള്ള നടപടിക്രമം ഒരു ഭാഗം മുഴുവനായും നീക്കം ചെയ്യാന്‍ അനുവദിക്കുന്നു. ഇത് കൃത്യമായ രോഗനിര്‍ണ്ണയത്തിന് സഹായിക്കുകയും അഡിനോകാര്‍സിനോമ പോലുള്ള ചില തരത്തിലുള്ള ആദ്യകാല ക്യാന്‍സറുകള്‍ ഭേദമാക്കുകയും ചെയ്യും.'ട്രീറ്റ് ഇന്‍ ഒമാന്‍' ഉദ്യമത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര യാത്രയുടെ ആവശ്യകത കുറച്ചുകൊണ്ട് ലോകോത്തര മെഡിക്കല്‍ സേവനങ്ങളുടെ പ്രാദേശിക ലഭ്യതയെക്കുറിച്ച് താമസക്കാരെ ബോധവല്‍ക്കരിച്ച് ആരോഗ്യ സംരക്ഷണ ലഭ്യത വര്‍ദ്ധിപ്പിക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
'ആരോഗ്യരംഗത്തെ നവീകരണത്തിനും മികവിനുമുള്ള സമര്‍പ്പണത്തിന് എപ്പോഴും മുന്‍ഗണന നല്‍കുന്ന ആസ്റ്റര്‍ റോയല്‍ അല്‍ റഫയില്‍ തേര്‍ഡ് സ്പേസ് എന്‍ഡോസ്‌കോപ്പി സേവനങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ഒമാനിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്‌സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു. രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ആശുപത്രി. ഈ നൂതന നടപടിക്രമങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒമാനിലെ ആദ്യത്തെ സ്വകാര്യ ആശുപത്രി എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കൂടാതെ മെഡിക്കല്‍ പരിചരണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരാന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
2011ല്‍ ആരംഭിച്ചത് മുതല്‍, ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിന്റെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മെഡിക്കല്‍ മികവിന് മാതൃകയാണ്. 2013-ല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന അംഗീകാരം നേടുകയും രാജ്യത്തെ ഒരു പ്രമുഖ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ യൂണിറ്റായി മാറുകയും ചെയ്തു. തേര്‍ഡ് സ്പേസ് എന്‍ഡോസ്‌കോപ്പി സേവനങ്ങളുടെ ആരംഭത്തോടെ, ഭാവിയിലേക്കുള്ള നവീകരണം ഉറപ്പാക്കുകയും, മികച്ച മെഡിക്കല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമായി ഉയരുകയും ചെയ്തുകൊണ്ട് ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ മുന്നേറ്റം തുടരുകയാണ്. ഈ ഉദ്യമം ആശുപത്രിയുടെ സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല, ജിസിസി മേഖലയിലെ നൂതന ഗ്യാസ്‌ട്രോഎന്‍ട്രോളജിക്കല്‍ പരിചരണത്തിന്റെ കേന്ദ്രമായി ഒമാനെ സ്ഥാനപ്പെടുത്തുകയും, ഉയര്‍ന്ന തലത്തിലുള്ള മെഡിക്കല്‍ ചികിത്സ തേടുന്ന രോഗികളെ ആകര്‍ഷിക്കുകയും ചെയ്യുന്നു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ FZC ജിസിസിയെക്കുറിച്ച്
1987ല്‍ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, 5 ജിസിസി രാജ്യങ്ങളും ജോര്‍ദാനും ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുളള ഒരു പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാവാണ്. ''വീ വില്‍ ട്രീറ്റ് യു വെല്‍'' എന്ന വാഗ്ദാനത്തോടെ പ്രാഥമിക സേവനങ്ങള്‍ മുതല്‍ ക്വാട്ടേണറി സേവനങ്ങള്‍ വരെ ലഭ്യമാക്കുന്നതിന്നും, ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. ആസ്റ്റര്‍, മെഡ്കെയര്‍, ആക്സസ് എന്നീ മൂന്ന് വ്യത്യസ്ത ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സേവനം നല്‍കുന്ന ജിസിസിയിലെ 16 ആശുപത്രികള്‍, 120 ക്ലിനിക്കുകള്‍, 300 ഫാര്‍മസികള്‍ എന്നിവ സ്ഥാപനത്തിന്റെ ശക്തമായ സംയോജിത ആരോഗ്യ സംരക്ഷണ മാതൃകയില്‍ ഉള്‍പ്പെടുന്നു. രോഗികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആസ്റ്റര്‍ സ്ഥിരമായി സ്വയം നവീകരണവും വിപൂലീകരണവും നടപ്പാക്കുന്നു. മേഖലയിലെ ആദ്യത്തെ ഹെല്‍ത്ത് കെയര്‍ സൂപ്പര്‍ ആപ്പായ myAster ഉപയോഗപ്പെടുത്തി ഫിസിക്കല്‍, ഡിജിറ്റല്‍ ചാനലുകളിലൂടെ ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു. നവീകരണത്തിലും രോഗി കേന്ദ്രീകൃത സമീപനത്തിലും ഉറച്ച ശ്രദ്ധയോടെ, 1838 ഡോക്ടര്‍മാരും, 3832 നഴ്സുമാരും അടങ്ങുന്ന സമര്‍പ്പിത ടീം മെഡിക്കല്‍, സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റികളുടെ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളില്‍ ലോകോത്തര ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.