Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2024 18:35 IST
Share News :
മലപ്പുറം : ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പുിന്റെയും ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സമഗ്ര ക്യാന്‍സര്‍ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയായ ആരോഗ്യഭേരിപദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന ''ആരോഗ്യ പോഷണം'' കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക പുസ്തകം ഏറ്റുവാങ്ങി.
ശാസ്ത്രീയമായ ഭക്ഷണക്രമീകരണം എങ്ങനെ ശീലിക്കാം എന്ന് ജനങ്ങളെ ബോധവല്‍കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ''ആരോഗ്യ പോഷണം'' എന്ന ഈ പുസ്തകത്തിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ വഴി ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കും.
പ്രകാശന ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ഷുബിന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. വി ഫിറോസ് ഖാന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍ , ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ, ഡയറ്റിഷന്‍മാരായ കെ.എസ് ടിന്റു, സി. ഷൈജി , പി.ആര്‍ ശ്രീതമ, നിമ പ്രഭ, ഫാരിയ സനം എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.