Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഭിന്നശേഷി ദിനത്തിൽ സവിശേഷ കഴിവുള്ള വിദ്യാർത്ഥികൾക്ക് ആൻ്റണി ജോൺ എം എൽ എ യുടെ ആദരം.

06 Dec 2024 17:27 IST

Nissar

Share News :

ലോക ഭിന്നശേഷി ദിനത്തിൽ സവിശേഷ കഴിവുള്ള വിദ്യാർത്ഥികൾക്ക് ആൻ്റണി ജോൺ എം എൽ എ യുടെ ആദരം.


കോതമംഗലം :സമഗ്ര ശിക്ഷ കേരള കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ കോതമംഗലത്ത് ലോക ഭിന്നശേഷി ദിനാചരണം നടത്തി.

ഉദ്ഘാടന സമ്മേളനത്തിൽ ഇക്കഴിഞ്ഞ സംസ്ഥാന കായികോത്സവത്തിൽ ഇൻക്ലൂസിവ് കായിക വിഭാഗത്തിൽ പങ്കെടുത്ത സവിശേഷ കഴിവുള്ള വിദ്യാർത്ഥികളെയും അവരോടൊപ്പം മത്സരത്തിന് പിന്തുണ നൽകിയ വിദ്യാർത്ഥികളെയും ആദരിച്ചു .


വർഷങ്ങളായി കിടപ്പിലായ സവിശേഷ ശേഷിയുള്ള കുട്ടികളെ ഉൾപ്പടെ വിവിധ വിദ്യാലയങ്ങളിലെ സവിശേഷ കഴിവുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ഇവരുടെ സമഗ്ര വളർച്ചയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ബി ആർ സി യിലെ നിസ്വാർത്ഥരായ 26 സ്പെഷ്യൽ എഡ്യൂക്കേറ്റാഴ്സായ അധ്യാപകരെയും കൈറ്റ് അവാർഡ് നൽകി ആദരിച്ചു .

ഭിന്നശേഷി ദിനാചരണ ഉദ്ഘാടനവും അവാർഡ് വിതരണവും ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .

നഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷനായി.

വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ,ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലിം , നഗരസഭ കൗൺസിലർമാരായ കെ എ നൗഷാദ് ,കെ വി തോമസ് ,രമ്യ വിനോദ് ,പി ആർ ഉണ്ണികൃഷ്ണൻ ,റോസ് ലി ഷിബു ,ബി പി സി സിമി പി മുഹമ്മദ് ,കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ ,എൽദോ പോൾ,സ്മിത മനോഹർ എന്നിവർ പ്രസംഗിച്ചു .

ഡോ. അനില കുമാരി രക്ഷിതാക്കൾക്ക് ക്ലാസ് നയിച്ചു.കുട്ടികളെ അറിയുക(Know your child)എന്നതായിരുന്നു ക്ലാസ്സിന്റെ പ്രമേയം.പ്രശസ്ത സിനി ആർട്ടിസ്റ്റ് സാബു ആരക്കുഴ കലാപരിപാടികൾ അവതരിപ്പിച്ചു .വ്യവസായമുള്ളതും സ്ഥിരതയുള്ളതുമായ ഭാവിക്കായി വൈകല്യമുള്ള വ്യക്തികളുടെ നേതൃത്വത്തെ ശക്തമാക്കുക(Amplifying the leadership of persons with disabilities for an inclusive and sustainable future,) എന്ന പ്രമേയത്തിൽ ഊന്നിനിന്നായിരുന്നു ഭിന്നശേഷി ദിനം ആചരിച്ചത്.

Follow us on :

More in Related News