Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അലവി സെൻ്റർ - കനകമല റോഡ് നിർമ്മാണത്തിന് പരിസ്ഥിതി സൗഹൃദ തുടക്കം.

21 Apr 2025 20:16 IST

WILSON MECHERY

Share News :


ചാലക്കുടി :

കാലങ്ങളായി

ഗതാഗത യോഗ്യമല്ലാതെ തകർന്ന് കിടന്നിരുന്ന,.അലവി സെന്റർ -

കനകമല റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന, PMSGY പദ്ധതിയിൽ ഉൾപ്പെടുത്തി,

3.41 കോടി രൂപ ചിലവിലാണ് ,

3 .67 കിലോമീറ്റർ ദൂരത്തിൽ ഈ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്..ചാലക്കുടി നഗരസഭയിലും കൊടകര പഞ്ചായത്തിലുമായി കിടക്കുന്ന ഈ റോഡ്, കനകമല തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന മാർഗ്ഗമാണ്.

വർഷങ്ങളായി റോഡ് തകർന്ന് കിടന്നത് മൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ബെന്നി ബെഹനാൻ MP യുടേയും സനീഷ് കുമാർ ജോസഫ് MLA യുടേയും ശ്രമഫലമായി,

റോഡ് PMGSY പദ്ധതിയിൽ ഉൾപ്പെടുത്തുകയും

പ്രവർത്തിക്കായ് 3.41 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കി വരുന്ന

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ റോഡിൻ്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നത്.

റോഡ് നിർമ്മാണത്തിനുള്ള കല്ലും മെറ്റലും ഉൾപ്പെടെയുള്ള സാമഗ്രികൾ കിട്ടുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ,

നിലവിലുള്ള റോഡിലെ സാമഗ്രികൾ തന്നെ പരമാവധി ഉപയോഗപ്പെടുന്നതാണ് പുതിയ സാങ്കേതികവിദ്യ. ഇതിലൂടെ പുതിയ റോഡ് നിർമാണത്തിനുള്ള സാമഗ്രികൾ 75% ത്തോളം ഇതിൽ നിന്ന് തന്നെ ഉപയോഗപ്പെടുത്താനാകും.

വലിയ മിഷനറികൾ ഉപയോഗിച്ച് നിലവിലുള്ള റോഡ് പൂർണ്ണമായും പൊളിച്ച്,

ടാറും, കല്ലും, മണ്ണും പൊടിച്ചതിന് ശേഷം, സിമൻ്റും കെമിക്കലും കൂട്ടിയോജിപ്പിച്ചാണ് റോഡിൽ വിരിക്കുന്നത്.

ഇത് ബലമേറിയ

കമ്പ്രസർ ഉപയോഗിച്ച് റോൾ ചെയ്തതിന് ശേഷം,.ഇതിന് മുകളിൽ പ്രത്യേക തരം ഷീറ്റ് വിരിച്ച് അതിന് മുകളിലാണ് പുതിയ ടാറിംഗ് പ്രവർത്തി നടത്തുക.

3.75 മീറ്റർ വീതിയിൽ ടാറിംഗും, ഇതിന്

ഇരു ഭാഗത്തും കോൺക്രീറ്റും ചെയ്യും.

മഴവെള്ളം ഒഴുകി പോകുന്നതിനുള്ള കൽവർട്ടുകളും നിർമ്മിക്കും.

കേരളത്തിൽ സമീപകാലത്ത് നടപ്പിലാക്കി തുടങ്ങിയ ഈ സാങ്കേതിക വിദ്യയിലുള്ള പ്രവർത്തിയിൽ,

തൃശൂർ ജില്ലയിലെ ആദ്യത്തെ വർക്കാണ് ഇത്.

ഈ റോഡിൻ്റെ തുടർച്ചയായി രണ്ടാം ഘട്ടം JTS- പേരാമ്പ്ര റോഡ് നിർമ്മാണത്തിനും 2.78 കോടി രൂപയുടെ പ്രവർത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇന്നാരംഭിച്ച റോഡ് നിർമ്മാണ പ്രവർത്തി വിലയിരുത്താൻ

ചെയർമാൻ ഷിബു വാലപ്പൻ, വാർഡ് കൗൺസിലർമാരായ ജോയ് ചാമവളപ്പിൽ,

സൗമ്യ വിനേഷ്,,വികസന കാര്യ ചെയർമാൻ ബിജു S ചിറയത്ത്, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ,ആലീസ് ഷിബു,

പൊതു പ്രവർത്തകരായ

ആൻ്റു വി.എം, ഷൈൻ മുണ്ടക്കൽ, ബൈജു അറക്കൽ,ഷിഫ സന്തോഷ്,

ശിവരാമൻ T A ,അരുൺ കുമാർ P .K, , ജോസ് കോച്ചേക്കാടൻ, പുഷ്പാകരൻ പള്ളാടൻ,

റഹ്‌മത്തുള്ള മടപ്പിള്ളി, ജോണി മഞ്ഞാങ്ങ

എന്നിവർ സ്ഥലത്തെത്തി.

5 ദിവസം കൊണ്ട് റോഡ് പൊളിച്ച്

ഇതേ മെറ്റീരിയൽസ് ഉപയോഗിച്ച്

വിരിക്കുന്ന പ്രവർത്തികൾ പൂർത്തിയാവും.

തുടർന്ന്

റോഡിൻ്റെ നിർമ്മാണോദ്ഘാനം MP, MLA എന്നിവരുടെ സാന്നിധ്യത്തിൽ നടക്കും.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഈ റോഡിലൂടെയുള്ള

വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.

Follow us on :

More in Related News