Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 10:49 IST
Share News :
കോട്ടയം: അജയൻ കെ. മേനോൻ പടിയിറങ്ങി. ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരമാണ് രാജി. തിരുവാർപ്പ് പഞ്ചായത്തിനെ കേരളത്തിലെ ശ്രദ്ധേയമായ പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റിയതിനു ശേഷമാണ് പ്രസിഡന്റ് ആയിരുന്ന അജയൻ പടിയിറങ്ങുന്നത്. സി.പി.ഐ പ്രതിനിധിയായിരിക്കും ഇനി പഞ്ചായത്ത് പ്രസിഡൻ്റാകുക.
അടുത്തയിടെ കേരളത്തിൽ എത്തിയ പതിനാറാം ധനകാര്യ കമ്മീഷൻ സന്ദർശിച്ച ഏക പഞ്ചായത്ത് തിരുവാർപ്പാണ്. പഞ്ചായത്തിനെപറ്റി കമ്മീഷൻ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 2021-22, 2022-23 വർഷങ്ങളിൽ കോട്ടയം ജില്ലയിൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും തിരുവാർപ്പിന് ലഭിച്ചു.
ഏറ്റവും അധികം ചെറുകിട സംരംഭങ്ങൾ ആരംഭിച്ചതിനുള്ള വ്യവസായ വകുപ്പിൻ്റെ അവാർഡും തിരുവാർപ്പിന് ലഭിച്ചു. വനിതകളുടെ വിളർച്ച ഇല്ലാതാക്കുന്നതിന് തിരുവാർപ്പിൽ നടപ്പാക്കിയ 12+ എന്ന പദ്ധതി പിന്നീട് വിപുലീകരിച്ച് ആരോഗ്യ വകുപ്പ് കേരളമാകെ നടപ്പാക്കി. മാലിന്യ നിർമ്മാർജനത്തിലും മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കി.100 ശതമാനം അജൈവ മാലിന്യശേഖരണം തുടർച്ചയായി നിലനിർത്തിപ്പോരുന്നു . ഭിന്നശേഷി മേഖലയിലും വയോജന മേഖലയിലും മാതൃകാപദ്ധതികൾ നടപ്പിലാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മുളക് ഗ്രാമം, കേരഗ്രാമം, പൂക്കാലം വരവായി തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി, ജില്ലാ ആസൂത്രണ സമിതിയംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.