Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്യുപങ്ചർ സംസ്ഥാന കാമ്പയിന്​ തുടക്കമായി

02 Dec 2024 22:50 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഈ​രാ​റ്റു​പേ​ട്ട: അ​ക്യു​പ​ങ്ച​ർ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ‘ആ​രോ​ഗ്യ കേ​ര​ള​ത്തി​ന് അ​ക്യു​പ​ങ്ച​റി​ന്‍റെ കൈ​ത്താ​ങ്’ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഈ​രാ​റ്റു​പേ​ട്ട​യി​ൽ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ഗോ പ്ര​കാ​ശ​ന​വും എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

എ.​എ​ഫ്.​കെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് മു​ഹ്സി​ന അ​യ്യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഉ​മ​ർ ഗു​രു​ക്ക​ൾ കോ​ട്ട​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സു​ഹ്റ അ​ബ്ദു​ൽ​ഖാ​ദ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കൗ​ൺ​സി​ല​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, എ.​എ​ഫ്.​കെ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഷാ​ജ​ഹാ​ൻ പൊ​ൻ​കു​ന്നം, സെ​ക്ര​ട്ട​റി റ​ഫീ​ഖ ദി​ലീ​പ്, അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ, ജ​സീ​ൽ ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Follow us on :

More in Related News