Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി റെക്കോർഡിൽ ഇടം നേടിയ 3-ാം ക്ലാസ് വിദ്യാർഥി അഭയദേവിന് സ്വീകരണം നൽകി.

24 May 2026 16:36 IST

santhosh sharma.v

Share News :

വൈക്കം: ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ കുറുകെ നീന്തിക്കടന്ന് റെക്കോർഡിൽ ഇടം നേടിയ വൈക്കം അയ്യർ കുളങ്ങര ഗവ.യു പി സ്കൂളിലെ 3-ാം ക്ലാസ് വിദ്യാർഥി അഭയദേവിന് സ്വീകരണം നൽകി. മുൻ ക്ഷേത്രോപദേശക സമിതി അംഗം അനിൽ കുമാർ അധ്യക്ഷത വഹിച്ചു. റിട്ടേഡ് ഫയർസ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ, ക്ഷേത്രോപദേശക സമിതി അംഗങ്ങളായ പി.എസ് വിനു ലൗലാൻ്റ്, ഗിരീശൻ, ശ്രീകുമാരൻ നായർ, ഷിബു, ശ്രീമുരുക സ്വിമ്മിംഗ് ക്ലബ് അംഗം അരുൺ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സംഘടനകൾ അഭയദേവിന് മൊമൻ്റോ കൈമാറി. കുട്ടിയെ റിക്കോർഡിന് അർഹനാക്കിയ നീന്തൽ പരിശീലകനും റിട്ടേഡ് ഫയർ ഓഫീസറുമായ ടി.ഷാജികുമാറിനെ ചടങ്ങിൽ ആദരിച്ചു. ഉദയനാപുരം ശ്രീ മുരുകാ സ്വിമിങ് ക്ലബ്ബിൽ നീന്തൽ പരിശീലിച്ച് 12 ഓളം കുട്ടികളാണ് വേമ്പനാട്ട് കായൽ നീന്തിക്കയറി ഇതിനോടകം റേക്കോർഡിൽ ഇടം പിടിച്ചത്.

Follow us on :

More in Related News