Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 15:56 IST
Share News :
മാള: വി. സ്റ്റനിസ്ലാവോസ് കോസ്കയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ഫൊറോന ദൈവാലയമായ മാള പള്ളിയിൽ വി. സ്റ്റനിസ്ലാവോസ് കോസ്കയുടേയും, പ്രത്യേക മദ്ധ്യസ്ഥനായ വി.അന്തോണീസിൻ്റേയും തിരുന്നാളിന് നാളെ (വ്യാഴം) കൊടികയറും. വൈകീട്ട് 6 ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ കൊടികയറ്റൽ കർമ്മം നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 6 ന് ലദീഞ്ഞ്, നൊവേന,വി.കുർബാന, സന്ദേശം എന്നിവ നടത്തപ്പെടും.വ്യാഴാഴ്ച വൈകീട്ട് 3 ന് വീടുകളിൽ നിന്നുള്ള പച്ചക്കറികളുടെ സമർപ്പണം നടത്തപ്പെടും. ശനിയാഴ്ചയാണ് ഊട്ടുനേർച്ച. അന്നേദിവസം രാവിലെ 6 നുള്ള കുർബാനക്ക് ശേഷം രൂപം എഴുന്നുള്ളിപ്പും തുടർന്ന് ഊട്ട് നേർച്ച വെഞ്ചിരിപ്പും നടത്തപ്പെടും. രാവിലെ 7.30, 9 , 10.30, 12 വൈകീട്ട് 7 എന്നീ സമയങ്ങളിൽ ദിവ്യബലികൾ ഉണ്ടായിരിക്കും. 10,000 ഭക്തർക്കാണ് ഈ വർഷം ഊട്ട് നേർച്ച ഒരുക്കുന്നത്. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6 , 7 .15 ,10 , വൈകീട്ട് 3.30 എന്നീ സമയങ്ങളിൽ ദിവ്യബലികൾ ഉണ്ടായിരിക്കും. 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. മംഗലപ്പുഴ സെമിനാരി റക്ടർ ഫാ. വിൻസൻ്റ് കുണ്ടുകുളം സന്ദേശം നല്കും. വൈകീട്ട് 4.30 ന് ടൗൺ ചുറ്റി പ്രദക്ഷിണം ആരംഭിക്കും. തുർന്ന് വാദ്യമേള സംഗമം ഉണ്ടായിരിക്കും. തിരുനാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അസി.വികാരി ഫാ.ജലീഷ് എലുവത്തിങ്കൽ സിഎംഐ, കൈക്കാരൻമാരായ സ്റ്റാൻലി എടാട്ടുകാരൻ, ബേബി ഇട്ടീര, ജോൺസൻ ചെല്ലക്കുടം, പബ്ലിസിറ്റി കൺവീനർ ലിൻ്റീഷ് ആൻ്റോ, ജോ.കൺവീനർ പീറ്റർ പാറേക്കാട്ട് എന്നിവർ മാളയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.