Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2025 17:07 IST
Share News :
തലയോലപ്പറമ്പ്: മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിൻ്റെ സ്മരണയായി 'പല മതസാരവുമേകം
ആ അപൂർവ കൂടിക്കാഴ്ചക്ക് 100 വർഷം'
എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു.
മറവൻതുരുത്ത് സംസ്കാര വായനശാലയുടെ ആഭിമുഖ്യത്തിലാണ് പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായത്. അധ്യാപകനും പ്രശസ്ത പ്രഭാഷകനുമായ ഡോക്ടർ അമൽ .സി രാജനാണ് പ്രഭാഷണം നടത്തിയത്. വൈക്കം സത്യാഗ്രഹത്തിൻ്റെ ഭാഗമായി വൈക്കത്തെത്തിയ ഗാന്ധി ഇണ്ടംതുരുത്തി മനയിൽ ആക്ഷേപിക്കപ്പെട്ടപ്പോൾ ശിവഗിരിയിൽ ആദരിക്കപ്പെടുകയാണ് ഉണ്ടായതെന്നും അയ്ത്താചരണം , മതപരിവർത്തനം , ലൗകിക സ്വാതന്ത്ര്യവും അദ്ധ്യാത്മിക മോക്ഷവും , ഹിന്ദുമതവും മതത്തിൻ്റെ ഭൗതിക ബന്ധങ്ങളും , മതാതീതമായ ആത്മീയത എന്നി വിഷയങ്ങളിയിരുന്നു ഗുരുസംവാദത്തിന്റെ ഉള്ളടക്കമെന്നും എന്നാലിന്ന് ജാതി വിവേചനം നടമാടുന്ന പശ്ചാത്തലത്തിൽ നവോത്ഥാന പ്രവർത്തനങ്ങൾ നിലക്കാതെ മുന്നോട്ടു കൊണ്ടു പോകണമെന്നും ഡോ.അമൽ പ്രഭാഷണത്തിൽ പറഞ്ഞു. ടി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി. ഭാസ്കരൻ സ്വാഗതവും പി.കെ
സുരേഷ് കുമാർ കൃതജ്ഞതയും പറഞ്ഞു. പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെത് ഒക്ടോബർ അഞ്ചിന് നടക്കും 'പുനർവായിക്കപ്പെടുന്ന ദേശീയ ചിഹ്നങ്ങൾ, ചരിത്രവും' എന്ന വിഷയത്തിൽ ഡോക്ടർ രാജാ ഹരിപ്രസാദ് പ്രഭാഷണം നടത്തും.
Follow us on :
Tags:
More in Related News
Please select your location.