Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 10:08 IST
Share News :
ആയുർവേദ ഔഷധ നിർമ്മാണ രംഗത്തും ചികിത്സാരംഗത്തും 54 വർഷത്തെ തിളക്കമാർന്ന പാരമ്പര്യമുള്ള സന്തോഷ് ഫാർമസിയുടെയും സന്തോഷായുർവേദ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും പുതിയ സംരംഭമായ സന്തോഷ് ആയുർവിധാന സ്പെഷ്യലിറ്റി പോളിക്ലിനിക് ചേലേമ്പ്ര ഇടിമുഴിക്കൽ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ടീച്ചറുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ഉദ്ഘാടനം ഡോക്ടർ വി പി ശശിധരൻ (റിട്ടയേർഡ് പ്രിൻസിപ്പൾ കോഴിക്കോട് മെഡിക്കൽ കോളേജ്) ഫാർമസി ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഉഷാ തോമസ് എന്നിവർ നിർവഹിച്ചു.
ചടങ്ങിൽവികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഹഫ്സത്ത് ബീവി, കെ വേലായുധൻ (ഫൗണ്ടർ & മാനേജിങ് ഡയറക്ടർ സന്തോഷ് ഫാർമസി) കെ.വി ജോയ്( ചീഫ് ഫിസിഷ്യൻ സന്തോഷ് ആയുർ വിധാന സ്പെഷാലിറ്റി ഹോസ്പിറ്റൽ) എന്നിവർ സംസാരിച്ചു. സ്വാഗതം വി വി സുരേഷ് (മാനേജർ സന്തോഷ് ഫാർമസി), ഡോക്ടർ സൂര്യ വിജയ് (അഡീഷണൽ ചീഫ് ഫിസിഷ്യൻ സന്തോഷ് ആയൂർ വിധാന സ്പെഷാലിറ്റി ഹോസ്പിറ്റൽ) നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.