Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2025 20:57 IST
Share News :
ഐക്യട്രേഡ് യൂണിയൻ കടുത്തുരുത്തി അസംബ്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം പ്രചരണ ജാഥ നടത്തി. വെളിയന്നൂരിൽ ജാഥാ ക്യാപ്റ്റൻ പൗലോസ് കടമ്പംകുഴിക്ക് പതാക കൈമാറി എ ഐ ടി യു സി ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി കെ രാജേഷ് ആദ്ധ്യക്ഷത വഹിച്ചു. സജേഷ് ശശി, തങ്കമണി ശശി, ടി ഒ അനുപ്, പി കെ മണി, സണ്ണി പുതിയിടം, എസ് ശിവദാസ പിള്ള, ജോമോൻ ജോണി, ജാഥ ക്യാപ്റ്റൻ പൗലോസ് കടമ്പംകുഴി എന്നിവർ സംസാരിച്ചു. ഉഴവൂർ, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, കിടങ്ങൂർ, വെമ്പള്ളി, കുറവിലങ്ങാട്, മാഞ്ഞൂർ, കടുത്തുരുത്തി, ഞീഴൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ജാഥ പെരുവയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എസ് വിനോദ്, വൈസ് ക്യാപ്റ്റൻ ജയിംസ് തോമസ്, മാനേജർ ടി സി വിനോദ്, ടി എസ് എൻ ഇളയത്, കെ പി ദേവദാസ്, ബേബി ജോസഫ്, തോമസ് പനക്കൻ, സണ്ണിക്കുട്ടി, ബാലകൃഷ്ണൻ, വിനോദ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.