Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 22:51 IST
Share News :
വൈക്കം: ഇടതടവില്ലാതെ പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി ലൈനുകളിലേക്ക് വീണാണ് നാശനഷ്ടം ഏറെയും. താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ മരം കടപുഴകി വീണ് 2വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.വിവിധ ഇടങ്ങളിലായി 30 ഓളം പോസ്റ്റുകൾ ഒടിയുകയും 40 ൽ അധികം പോസ്‌റ്റുകൾ ചരിഞ്ഞും തകർന്നു. വൈക്കം, തലയാഴം, ചെമ്പ്, തലയോലപ്പറമ്പ് സെക്ഷനുകളുടെ കീഴിലാണ് വൈദ്യുത തകരാർ ഏറെയും സംഭവിച്ചത്. ഉൾപ്രദേശങ്ങൾ ഉൾപ്പടെ100ൽ അധികം ഇടങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടി. തലയാഴം ഉല്ലല ചുഴലിക്കാട് വീട്ടിൽ ഷംസുദ്ദീൻ, തലയോലപ്പറമ്പ് വടയാർ മാർസ്ലീബാ സ്‌കൂളിന് സമീപം ഉഷസിൽ രാജലക്ഷ്‌മി എന്നിവരുടെ വീടുകൾക്കാണ് പുരയിടത്തിലെ മരങ്ങൾ കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചത്.ശനിയാഴ്ച പുലർച്ചെ മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലാണ് അപകടം ഏറെയും സംഭവിച്ചത്.പൊട്ടൻചിറയിൽ തേക്ക് മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു. മരം കടപുഴകി വീണും വലിയ മരത്തിൻ്റെ സിഖരങ്ങൾ ഒടിഞ്ഞു വീണുമാണ് വൈദ്യുത കമ്പികൾ അധികവും പൊട്ടിയത്. വൈക്കം അഗ്നിശമന സേന, കെഎസ്ഇബി ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ പാടുപെട്ടാണ് വൈദ്യുത കമ്പികളിൽ വീണ മരങ്ങളും ശിഖരങ്ങളും വെട്ടി നീക്കിയത്. ഉൾപ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പലതും പുന:സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. പകുതിയിൽ അധികം തകരാറുകൾ പരിഹരിച്ചതായും ശേഷിക്കുന്ന തകരാർ ഞായറാഴ്ച ഉച്ചയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. മഴകനത്തതിനെ തുടർന്ന് വൈക്കം പെരുഞ്ചില്ല ഭാഗത്തെ താഴ്ന്നിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഈപ്രദേത്തെ30ഓളം വീടുകളുടെ പുരയിടത്തിൽ വെള്ളം നിറഞ്ഞു. മഴതുടർന്നാൽ നിരവധി വീടുകൾക്കുള്ളിൽ വെള്ളംകയറുമെന്ന സ്ഥിതിയാണ്.
Follow us on :
Tags:
More in Related News
Please select your location.