Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 20:02 IST
Share News :
കൊണ്ടോട്ടി: നെടിയിരുപ്പിലെ ചിറയിൽ കൊളകണ്ടം പാടത്ത് ഓണത്തിന് വിളവെടുക്കാനായി വെച്ച നേന്ത്രവാഴകൾ ഒന്നടങ്കം കാറ്റിൽ ഒടിഞ്ഞു വീണു.
ചിങ്ങൻ അബ്ദുൽ മജീദും, പടിഞ്ഞാറെ വീട്ടിൽ അയ്യപ്പനും ചേർന്ന് കൃഷി ചെയ്ത് കുലച്ച 900 വാഴകളിൽ 800 ലധികം വാഴകളും കാറ്റിൽ കടപുഴകി ഒടിഞ്ഞു വീഴുകയായിരുന്നു.
12 കിലോ മുതൽ 17 കിലോ വരെയുള്ള നല്ല വിളവുള്ള കായകൾ മൂപ്പെത്തും മുൻപേ വീണതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രണ്ട് ബാങ്കുകളിൽ നിന്നായി ലോണെടുത്താണ് ഇവർ കൃഷിയിറക്കിയത്.
കടുത്ത വേനലിൽ ദൂരത്ത് നിന്നും വെള്ളം കൊണ്ട് വന്ന് നനച്ചാണ് കൃഷി പരിപാലിച്ചിരുന്നത്.
63 കാരനായ അയ്യപ്പന് ചെറുപ്പം മുതലേ കൃഷിയാണ് ഉപജീവന മാർഗ്ഗം.
വാഴയ്ക്ക് ഇൻഷുറൻസ് ഉണ്ടെന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നേരത്തെ എത്തിയ മഴ കർഷകർക്ക് നെഞ്ചിൽ തീ കോരിയിടുകയാണ്.
Follow us on :
Tags:
More in Related News
Please select your location.