Tue Dec 12, 2023 10:56 PM 1ST

Location  

Sign In

''പ്രശാന്തം"; നടന പ്രതിഭ കലാമണ്ഡലം പ്രശാന്തിന് അറുപതാം പിറന്നാളിന് വൈക്കത്ത് ആദരവ് സംഘടിപ്പിച്ചു.

24 May 2025 20:09 IST

santhosh sharma.v

Share News :

വൈക്കം: അറുപതാം പിറന്നാൾ ആഘോഷിക്കുന്ന പ്രശസ്ത കഥകളി കലാകരൻ കലാമണ്ഡലം പ്രശാന്തിനെ ആദരിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ആസ്വാദകരും ശിഷ്യരും ബന്ധുക്കളും സ്നേഹിതരും സഹൃദയരും ചേർന്ന " പ്രശാന്തം" സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ചടങ്ങിന്റെ ദീപ പ്രകാശനം വൈക്കം മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരി നിർവഹിച്ചു. സമാദരണ സദസിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കേരള സംഗീത നാടക അക്കാദമി ചെയർമാൻ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവഹിച്ചു. സി.കെ. ആശ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. മുൻ കേരള കലാമണ്ഡലം വൈസ് ചാൻസലർ കെ.ജി. പൗലോസ് കീർത്തിപത്രവും, സിനിമാ നടൻ ബാബു നമ്പൂതിരി കാവ്യപത്രവും കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാർ അംഗവസ്ത്രം അണിയിച്ചു. പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം ശശീന്ദ്രൻ ,മുനിസിപ്പൽ ചെയർ പേഴ്സൺ, പ്രീത രാജേഷ്,വൈസ് ചെയർമാൻ പി.ടി. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി കലാമണ്ഡലം പ്രശാന്തിനെ കുറിച്ചുള്ള ചിത്ര പ്രദർശനം ,കേളി പുറപ്പാട് , മേളപദം, സ്നേഹാദര സദസ്, കോട്ടക്കൽ മധുവും രഞ്ജിത്ത് വാര്യരും തമ്മിലുള്ള ജുഗൽബന്ദി, കലാക്ഷേത്ര ഹരിപത്മൻ ആൻഡ് പാർട്ടി അവതരിപ്പിച്ച നൃത്തം, സ്വാതിരാമം, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം മുകുന്ദൻ എന്നിവർ ചേർന്ന് അവതരിച്ച 'കിരാതം' കഥകളി എന്നിവയുംനടത്തി 

1965 മെയ് 22ന് വൈക്കം വെള്ളൂർ തോന്നല്ലൂരിൽ ജനിച്ച കലാമണ്ഡലം പ്രശാന്ത്, പതിനൊന്നാം വയസ്സിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ചത്. പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, വാസു പിഷാരോടി, വാഴേങ്കട വിജയൻ, എം.പി.എസ് നമ്പൂതിരി, ബാലസുബ്രഹ്മണ്യൻ എന്നിവരിൽ നിന്ന് ശിക്ഷണം നേടിയ അദ്ദേഹം, 1986-ൽ ഡിപ്ലോമയും 1988-ൽ പോസ്റ്റ് ഡിപ്ലോമയും പൂർത്തിയാക്കി. കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ച ശേഷം 1997-ൽ വെള്ളൂരിൽ ആരംഭിച്ച സർഗ്ഗക്ഷേത്രം സ്കൂൾ ഓഫ് ആർട്സ് വഴിയും, മുദ്ര കൾച്ചറൽ സെന്റർ വഴിയും കഥകളിയുടെയും മറ്റു കലകളുടെയും പ്രചാരണത്തിനായി പ്രവർത്തിച്ചു. നിലവിൽ ചെന്നൈ കലാക്ഷേത്രത്തിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. നാല് പതിറ്റാണ്ടുകളായി കഥകളി രംഗത്ത് നിറ സാന്നിദ്ധ്യമായ പ്രശാന്തിന്

ഗുരുപ്രസാദം, കളിമണ്ഡലം, കലാസാഗർ, ചൊല്ലിയാട്ടം, നാട്യപ്രഭ പുരസ്കാരം,

കഞ്ജദളം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശാന്തം സംഘാടക സമിതി ഭാരവാഹികളായ വി.പി.നാരായണൻ നമ്പൂതിരി, രമേഷ് ബാബു, മോഹൻ കുമാർ ,പള്ളിപ്പുറം ഉണ്ണികൃഷ്ണൻ , പള്ളിപ്പുറം സുനിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


Follow us on :

More in Related News