Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ സന്ദേശവുമായി പാലപ്പിള്ളിയിലെ വൈറല്‍ ഗ്രൗണ്ടില്‍ മന്ത്രിയെത്തി

24 May 2025 22:26 IST

ENLIGHT KODAKARA

Share News :



വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പാലപ്പിള്ളിയില്‍ ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റ് ഗ്രൗണ്ടില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശവുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ എത്തി. ലഹരിക്കെതിരായി കായിക വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന കിക്ക് ഡ്രഗ്‌സ് കളികളോട് യെസ് പറയാം എന്ന ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി വൈറലായ പാലപ്പിള്ളി എസ്‌റ്റേറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരം മന്ത്രി ഉദ്ഘാടനം ചെയ്തു. മിനിസ്‌റ്റേഴ്‌സ് ഇലവനും പാലപ്പിള്ളി ഗ്രൗണ്ട് ഇലവനും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ പാലപ്പള്ളി ഗ്രൗണ്ട് ടീം വിജയിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ക്ലബ്ബിനുള്ള കായിക വകുപ്പിന്റെ കിറ്റ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് കൈമാറി. സംസ്ഥാനത്തുടനീളം എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങളെ വീണ്ടെടുക്കുന്നതിനും നവീകരിക്കുന്നതിനും കായിക വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.


Follow us on :

More in Related News