Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 21:12 IST
Share News :
വൈക്കം: ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ എന്ന എട്ട് വയസ്സുകാരി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. നിലവിലെ റെക്കോർഡായ ഒരു മണിക്കൂർ 48 മിനിറ്റ് എന്നത് റുമൈസ 4 മണിക്കൂറും 33 മിനിറ്റും 12 സെക്കൻ്റും എന്ന മികച്ച പ്രകടനം കാഴ്ചവെച്ചാണ് തിരുത്തിക്കുറിച്ചത്. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന പ്രകടനം അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ തുടക്കം കുറിച്ചു. ഹുലാഹൂപ്പ് സ്പിൻ ചെയ്യുന്നതിനൊപ്പം ഖുർആൻ പാരായണത്തോടെ തുടങ്ങിയ സ്പിനിങ്ങ് , പുസ്തകം വായിച്ചും , എഴുതിയും ചിത്രങ്ങൾ വരച്ചും, റുബിക്സ് ക്വബ് സോൾവ് ചെയ്തും, വിരലിൽ ഹാൻഡ് സ്പിന്നൽ ബാലൻസ് ചെയ്തും, ഡാൻസ് ചെയ്തും , വസ്ത്രം മാറ്റിയും കാണികളെ വിസ്മയത്തിലാഴ്ത്തി തുടർച്ചയായ നാലര മണിക്കൂർ സ്പിൻ ചെയ്താണ് റുമൈസ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. വൈക്കം നഗരസഭ മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെ കൊച്ചുമകളും ,കൊടുങ്ങല്ലൂർ മാനങ്കേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമായ റുമൈസ കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവനിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ കലാ, കായിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക്ക് ക്ലബിൻ്റെ സംഘാകരായ ബിജു തങ്കപ്പൻ, ഷിഹാബ് കെ. സൈനു എന്നിവരാണ്
പരിപാടി സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.