Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 09:11 IST
Share News :
ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ 4 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 60 ലേറെ പേർക്ക് പരിക്ക്
മധ്യ-വടക്കൻ ഇസ്രായേലിലെ സൈനിക താവളത്തിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഇത് ഔദ്ധ്യോഗികമായി റിപ്പോർട്ട് ചെയ്യതത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ സംഭവങ്ങളിലൊന്നാണ് ഞായറാഴ്ച വൈകിട്ടുണ്ടായ ആക്രമണം.
ഹിസ്ബുള്ള വിക്ഷേപിച്ച ആളില്ലാ വിമാനം (യുഎവി) ടെൽ അവീവിൽ നിന്ന് 40 മൈൽ വടക്ക്, ലെബനീസ് അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബിൻയാമിനയ്ക്ക് സമീപമുള്ള ഒരു താവളത്തിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു. ഇറാൻ പിന്തുണയുള്ള സംഘടനയായ ഹിസ്ബുള്ള ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വ്യാഴാഴ്ച ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പ്രതികാരമായാണ് ഡ്രോൺ ആക്രമണമെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലെബനനിലെ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ തുടർന്നാൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ഹിസ്ബുള്ള ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
Follow us on :
Tags:
More in Related News
Please select your location.