Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രം രചിച്ച് തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ 32-ാമത് രക്തദാന ക്യാമ്പ്.

06 Feb 2025 02:48 IST

ISMAYIL THENINGAL

Share News :


ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ 32-ാമത് രക്തദാന ക്യാമ്പ്, ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടന്നു. 

സൗഹൃദവേദി അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്ക് പുറമെ ദേശ ഭാഷാ വ്യത്യാസമില്ലാതെ സൗഹൃദവേദിയോട് ചേർന്ന് നിൽക്കുന്ന നിരവധി പേർ കൂടി ഒത്തു ചേർന്നപ്പോൾ 550 ഓളം പേർ രക്തദാതാക്കളായി. ഹമദ് ബ്ലഡ് ഡോണർ യൂണിറ്റിലെ ഏറ്റവും കൂടുതൽ രക്‌തദാതാക്കളെ നൽകുന്ന സംഘടന എന്ന സൗഹൃദവേദിയുടെ പേരിലുള്ള റെക്കോർഡ് തന്നെ ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടു.

മികച്ച സംഘടനാ പാടവത്തോടൊപ്പം ഒത്തു ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെയും മികച്ച പങ്കാളിത്തതിലൂടെയുമാണ് സൗഹൃദവേദി ഇത്തവണയും അതിന്റെ സാമൂഹിക പ്രതിബന്ധത നിറവേറ്റിയത്. രക്‌തദാനക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന ചടങ്ങ്, ലോക സമാധാനത്തിനായുള്ള മൗന പ്രാർത്ഥനക്കു ശേഷം വേദി സെക്രട്ടറി അബ്ദുൾ റസാഖിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. 


തുടർന്ന് വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് യോഗത്തിന് സ്വാഗതം ആശംസിച്ചു.

യോഗത്തിൽ വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ടും രക്തദാന ക്യാമ്പ് മുഖ്യ കോർഡിനേറ്ററുമായ ഷറഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഖത്തർ ഇന്ത്യൻ എംബസ്സിയുടെ ഫസ്റ്റ് സെക്രട്ടറിയും,ലേബർ ആൻഡ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലറുമായ ഏയ്ഷ സിംൻഗാൾ ക്യാമ്പ് ഔപചാരികമായി ഉൽഘാടനം ചെയ്തു. രക്‌തദാനത്തിന്റെ മഹത്വത്തിനെ കുറിച്ചു സംസാരിച്ച അദ്ദേഹം സൗഹൃദവേദി നടത്തുന്ന ഇത്തരം മഹത് പ്രവർത്തികളെ പ്രകീർത്തിക്കുകയും ചെയ്തു. 


ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡണ്ടും വേദി അഡ്വൈസറി ബോർഡ് അംഗവുമായ എ.പി.മണികണ്ഠൻ, ഐ.സി.ബി.എഫ്.പ്രസിഡണ്ടും വേദി അംഗവുമായ ഷാനവാസ് ബാവ, വേദി അഡ്വൈസറി ബോർഡ്‌ വൈസ് ചെയർമാൻ വി.കെ.സലിം, ട്രഷറർ മുഹമ്മദ് റാഫി, ഹമദ് ഹോസ്പിറ്റൽ ഡോണേഴ്സ് സെൻറർ സെക്രട്ടറി അഫ്റിൻ, വേദി വനിതാക്കൂട്ടായ്മ ചെയർപേഴ്സൺ റജീന സലിം, വേദി ചേലക്കര സെക്ടർ ചെയർമാനും ക്യാമ്പ് സെക്ടർ കോർഡിനേറ്ററുമായ സുരേഷ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


വേദി കുടുംബസുരക്ഷാ പദ്ധതി ചെയർമാൻ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയർമാൻ ശ്രീനിവാസൻ, വനിതാ കൂട്ടായ്മ ഫസ്റ്റ് വൈസ് ചെയർപേഴ്സണും ക്യാമ്പ് വനിതാ വിങ്ങ് കോർഡിനേറ്ററുമായ രേഖ പ്രമോദ്, വനിതാകൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങവും വനിതാ കോർഡിനേറ്റർമാരുമായ റസിയ ഉസ്മാൻ, സുബൈറ സഗീർ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.


ഉൽഘാടകൻ ശ്രീ.എയ്ഷ് സിൻഗാൾ വേദി ടീമിനോപ്പം രക്തദാതാക്കളെ സന്ദർശിച്ചതും അവരോട് കുശലാന്വേഷണം നടത്തിയതും പ്രവർത്തകർക്കും ദാതാക്കൾക്കും ആവേശമായി . 


വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള വേദി വളണ്ടിയർമാരുടെ സജീവസാന്നിദ്ധ്യവും അച്ചടക്കത്തോടെയുള്ള പ്രവർത്തനങ്ങളും മുൻവർഷങ്ങളിലേതു പോലെ തന്നെ രക്തദാദാക്കൾക്കും സ്റ്റാഫ്‌ അംഗങ്ങൾക്കും ഒരു പ്രയാസവുമില്ലാതെ ക്യാമ്പ് നടത്തുവാൻ സഹായകരമായതായും ഹമദ് ബ്ലഡ്‌ ഡോണർ യൂണിറ്റ് സ്റ്റാഫ്‌ അംഗങ്ങളും രക്തദാദാക്കളും വേദിയുടെ മാതൃകപരമായ പ്രവർത്തനത്തെ‌ എടുത്തു പറഞ്ഞു പ്രശംസിക്കുകയും ചെയ്തു.

രക്തം ദാനം ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വേദി നാട്ടിക സെക്ടർ ചെയർമാനും രക്‌തദാനക്യാമ്പിന്റ സെക്ടർ കോർഡിനേറ്ററുമായ നൗഷാദ് അമ്പലത്ത് യോഗത്തിന് ഔദ്യോഗികമായി നന്ദി പ്രകാശിപ്പിച്ചു.


Follow us on :

More in Related News