Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘യത്തീമിനൊരു വീട്’; ഭവനരഹിതരായ യതീം കുടുംബങ്ങൾക്ക് കൈത്താങ്ങായി കാലിക്കറ്റ് ഓർഫനേജ്

10 Sep 2026 10:19 IST

NewsDelivery

Share News :

കൊളത്തറ: 1977ൽ 20 യതീം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് പ്രവർത്തനം ആരംഭിച്ച കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ സാമൂഹിക, വിദ്യാഭ്യാസ, പുനരധിവാസ പ്രവർത്തനങ്ങൾ തുടരുന്നു.

സൊസൈറ്റിയുടെ കീഴിൽ കാലിക്കറ്റ് ഓർഫനേജ്, കാഴ്ച-കേൾവി പരിമിതിയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള Calicut School for Handicapped, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള Snehamahal Special School, ഭിന്നശേഷിക്കാർക്കായുള്ള Multi Purpose Vocational Training Centre എന്നിവ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.

ഓർഫനേജിന്റെ നേതൃത്വത്തിൽ നിലവിൽ 72 കുടുംബങ്ങളിലെ 133 യതീം കുട്ടികളെ ഹോം കെയർ പദ്ധതിയിലൂടെ സംരക്ഷിച്ചുവരുന്നു. ഇവരിൽ സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകുന്നതിനായി ‘യത്തീമിനൊരു വീട്’ എന്ന പേരിൽ ഭവനപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളിലൊന്ന് കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കുടുംബത്തിന് കൈമാറി. ഹോം കെയർ പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതരായ മറ്റ് കുടുംബങ്ങൾക്കും ഘട്ടംഘട്ടമായി വീടുകൾ നിർമിച്ചുനൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അഭ്യുദയകാംക്ഷികളുടെ സഹായസഹകരണത്തോടെയാണ് ഭവനപദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.

Follow us on :

More in Related News