Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2025 12:10 IST
Share News :
കോഴിക്കോട്: ലോക ഹൃദയാരോഗ്യ ദിനമായ തങ്കളാഴ്ച മണാശ്ശേരി കെ.എംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻറെ ആഭിമുഖ്യത്തിൽ മിനി മാരത്തോണും ഹൃദയാരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു.
10 കിലോമീറ്റർ മിനി മാരത്തോൺ ആണ് സംഘടിപ്പിക്കുന്നത്. രാവിലെ 6 മണിക്ക് കെ.എംസിടി മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്നും ആണ് മാരത്തോൺ ആരംഭിക്കുന്നത് പുരുഷൻമാർക്കും, വനിതകൾക്കും പ്രത്യേകം മത്സരവും വിജയികൾക്ക് 10000/- രൂപ ക്യാഷ് പ്രൈസും നൽകും പുരുഷൻമാർക്ക് 18-40, 40-60 എന്നീ രണ്ട് പ്രായപരിധികളിലാണ് മാരത്തോൺ. 9447110 111, 9946551805 എന്നീ നമ്പറുകളിൽ പേര് രജിസ്ട്രേഷന് ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ഇതിന്റെ തുടർച്ചയായി രാവിലെ 9 മണി മുതൽ കോളജിൽ നടക്കുന്ന ഹൃദയ പരിശോധനാ ക്യാമ്പിൽ ഒ.പി ഫീസിൽ 50% ഇളവും എക്കോ, ടി എം ടി ടെസ്റ്റുകൾക്കും കാർഡിയാക് പ്രൊസിജിയറുകൾക്കും ഇൻവസ്റ്റിഗേഷനുകൾക്കും, പ്രത്യേക ഇളവുകളും നൽകുമെന്ന് കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സി ഇ ഒ ഡോ റമീസ് പി എം അറിയിച്ചു.
ഡോ: കെ എം കുര്യാക്കോസ്, ഡോ. വിജീഷ് വേണുഗോപാൽ, ഡോ പ്രശാന്ത് എസ്., ഡോ: സന്തോഷ് നാരായണൻ, ഡോ:ഹരിപ്രസാദ്, എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും മെഡിക്കൽ ക്യാമ്പ്
ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ 8138818818 എന്ന നമ്പറിൽ വിളിക്കണം
Follow us on :
More in Related News
Please select your location.