Mon May 19, 2025 5:47 PM 1ST

Location  

Sign In

മുത്തശ്ശിക്കഥകൾ ഇല്ലാതാവുന്നതിൽ അണുകുടുംബ സമ്പ്രദായത്തിന് പങ്കുണ്ട് : നദിയ മൊയ്‌തു

25 Jan 2025 21:55 IST

enlight media

Share News :

കോഴിക്കോട് : 2025 കെ.എൽ.എഫിൽ "A reading of Tagore's Kabuliwala" എന്ന വിഷയത്തിൽ നടി നദിയ മൊയ്‌തു ടാഗോർ ചെറുകഥയിലെ ഒരു ഭാഗത്തെ മുൻനിർത്തി സംസാരിച്ചു.

അപർണ. വി സേഷന് നേതൃത്വം നൽകി. കഥപറച്ചിലിലൂടെ വായനയോടുള്ള താല്പര്യം കുട്ടികളിൽ വളർത്തിയെടുക്കാമെന്ന് നദിയ മൊയ്തു അഭിപ്രായപ്പെട്ടു.


റബീന്ദ്രനാഥ് ടാഗോറിന്റെ പ്രസിദ്ധമായ ചെറുകഥ "കാബൂളിവാല"യിലെ ഒരു ഭാഗം നദിയ മൊയ്തു വായിക്കുകയും കഥയിലെ കേന്ദ്രഭാഗങ്ങൾ പരാമർശിക്കുക്കയും ചെയ്തു.

മനുഷ്യബന്ധങ്ങളിലെ ആർദ്രതയും തീവ്രതയും കേന്ദ്രവിഷയമായ കഥ ഇന്നും പ്രസക്തമാണെന്നും ഏതൊരു കഥയും ഓഡിയോ ബുക്കുകളിലൂടെ കേൾക്കുന്നതോടൊപ്പം പ്രസ്തുത കഥ ഒരേ സമയം വായിക്കുന്നതും ഭാഷാപഠനത്തിനും ഉന്നത പദസമ്പത്ത് കൈവരിക്കുന്നതിനും ഉപകരിക്കുമെന്നും നദിയ അഭിപ്രായപ്പെട്ടു.


തന്റെ ചെറുപ്പം മുതലുള്ള വായനാരീതിയെക്കുറിച്ചും വായനശീലം വളർത്തുന്നതിൽ തന്റെ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും നദിയ മൊയ്‌തു പറഞ്ഞു. രക്ഷിതാക്കൾ വായിച്ചുകൊണ്ടും കഥകൾ പറഞ്ഞുകൊണ്ടും കുട്ടികൾക്ക് സ്വയംമാതൃകയാവണമെന്നും അവർ സൂചിപ്പിച്ചു.


കുട്ടികൾ കഥ കേൾക്കുന്നതോടൊപ്പം അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി ആ കഥ ആലോചിക്കുന്നുവെന്നും, വായന നന്നേ ചെറുപ്പത്തിൽ തുടങ്ങുന്നത് നല്ലതാണെന്നും പ്രേക്ഷകരോട് അവർ ഉപദേശിച്ചു. ചോറുരുളകൾ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചു കുട്ടികൾക്ക് ചോറൂട്ടുന്ന രസകരമായ രീതി പ്രേക്ഷരിലൊരാൾ പങ്കുവെച്ചത് സദസിനെയാകെ ആകർഷിച്ചു.

Follow us on :

More in Related News