Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 11:38 IST
Share News :
ചാലക്കുടി:
മോതിരക്കണ്ണിമണ്ണുംപുറം ശ്രീമഹാദേവ ക്ഷേത്രത്തിൽ നാളെ മുതൽ ജനുവരി 13 വരെ 7 ദിവസങ്ങളിലായി തിരുവാതിര മഹോത്സവമായി ആഘോഷിക്കുന്നു.
ആദ്യത്തെ നാലുദിനങ്ങളിൽ സ്റ്റേജ് പ്രോഗ്രാം ഒന്നാം ദിവസം -(ജനുവരി 7ന്) - ഓട്ടൻതുള്ളൽ, രണ്ടാം ദിവസം (ജനുവരി 8ന്) - മിമിക്‌സ് ഗാനമേള, മൂന്നാം ദിവസം (ജനുവരി 9ന്) - മധുരം മലയാളം ചാക്യാർഷോ, നാലാം ദിവസം (ജനുവരി 10ന്) - സർഗ്ഗോത്സവം - കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കലാപ്രകടനങ്ങൾ, 6-ാം ദിവസം (ജനുവരി 12 ന്)- സ്ഥാനീയ സമിതികളിലെ അമ്മമാരുടെ തിരുവാതിരക്കളികൾ
ജനുവരി 11 ശനിയാഴ്‌ച ബ്രഹ്മശ്രീ ശ്രീകാരണത്ത് ശ്രീധരൻനമ്പൂതിരി, മേൽശാന്തി ശ്രീ. കേശവ ശർമ്മ സ്വാമികളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് വെളിയിൽ രുദ്രമണ്‌ഡപഹാളിൽ മഹാമൃത്യുഞ്ജയഹോമം, മഹാഗണപതി ഹോമം ആയിരക്കണക്കിന് ഭക്തരുടെ പങ്കാളിത്തത്തോടുകൂടി ആചരിക്കപ്പെടു ന്നു. തുടർന്നുള്ള 3 ദിവസങ്ങളിലും ക്ഷേത്രത്തിനകത്ത് വിശേഷാൽ പൂജകൾ, രുദ്രാഭിഷേകം, പറ നിറക്കൽ തുടങ്ങിയവ തന്ത്രിയുടെ നേതൃത്വത്തിൽ തന്നെ നട ത്തുന്നതാണ്.
7-ാം തിയ്യതി മോതിരക്കണ്ണി എസ്. എൻ.ഡി.പി രക്തേശ്വരി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും താലം വരവ് വാദ്യ മേള രഥാഘോഷ ത്തോടുകൂടി വൈകീട്ട് 5 .30 പുറപ്പെട്ട് 7.30 ന് മഹാദേവക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. സായ് വേദജ്യോതി (കേരള) ആചാര്യൻ ശ്രീ പുരുഷോത്തമൻ മംഗലശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ഞവേദജപമന്ത്രാർച്ചന, തിരുവാതിര ആചരണത്തിൻ്റെ ഭാഗമായുള്ള എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, പാതിരാപൂപറിക്കൽ, തുടിച്ചുകുളി, തിരുവാതിരകളി ഉറക്കമൊഴിക്കൽ ചടങ്ങ്. സമാപന ദിവസം വൈകീട്ട് 6.30ന് ചെറുശ്ശേരി ശ്രീകുമാർ ടീം അവതരിപ്പിക്കുന്ന പഞ്ചവാദ്യം.
ഏഴുദിവസങ്ങളിലും ചുറ്റുവിളക്ക്, നിറമാല, ഗണപതിഹോമം, അന്നദാനം ശനിയാഴ്ച മഹാസദ്യയും ഉണ്ടായിരിക്കു. കർഷകരിൽ നിന്നും ഉല്പ്‌പന്നങ്ങൾ
ശേഖരിച്ചുള്ള തണ്ടികവരവ് സമർപ്പണം ഉത്സവത്തിൻ്റെ ഭാഗമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.