Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സക്കരിയ From സുഡാനി ഫ്രം നൈജീരിയ, ഇനി സിന് മാ നായകനും!

03 Jan 2025 07:26 IST

Fardis AV

Share News :







മലയാള സിനിമാ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മലപ്പുറത്തിൻ്റെ മണ്ണിലെ സെവൻസ് ആവേശത്തെക്കുറിച്ചുള്ള

സുഡാനി ഫ്രം നൈജീരിയ എന്ന അതി മനോഹരമായ സിനിമ അണിയിച്ചൊരുക്കിയ യുവ സംവിധായകൻ സകരിയ ഇനി നായകനും.

 അദ്ദേഹം പ്രധാന വേഷത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഇന്ന് തീയേറ്ററുകളിലെത്തും.

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തി​ന്റെ ഡയറക്ടർ, നവാ​ഗത നായ ഷമീം മൊയ്തീനാണ്. പൂർണാർഥത്തിൽ കോമഡി ജോർണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെ

ന്നാണ് ട്രെയിലർ കാണുമ്പോൾ മനസ്സിലാകുക.  

സക്കരിയയെ കൂടാതെ

സുഡാനി ഫ്രൈം സരസ ബാലുശ്ശേരി,

 അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 


മലയാളത്തി​ന്റെ സ്വന്തം ചിത്ര പാടിയ സിനിമയിലെ ​ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഹരിത പ്രൊഡക്ഷൻസി​ന്റെ ബാനറിൽ എത്തുന്ന പടം സൽവാൻ ആണ് നിർമിച്ചിരിക്കുന്നത്. ചിത്രയെ കൂടാതെ ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ എന്നിവരാണ് ​മറ്റു ഗാനങ്ങളാലപിച്ചിരിക്കുന്നത്. സക്കരിയയെ കൂടാതെ ചിത്രയെ കൂടാതെ ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ എന്നിവരാണ് ​മറ്റു ഗാനങ്ങളാലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുക്കുന്ന്, സംഗീതം: ശ്രീഹരി നായർ, സൗണ്ട് ഡിസൈൻ: പി.സി വിഷ്ണു, മേക്കപ്പ്: റബീഷ് ബാബു .പി, ആർട്ട് :അസീസ് കരുവാരക്കുണ്ട്, ഗാനരചന :നിഷാദ് അഹമ്മദ്, സ്റ്റിൽസ്: അമൽ സി. സദർ, കൊറിയോഗ്രഫി: ഇംതിയാസ് അബൂബക്കർ.

Follow us on :

More in Related News