Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 20:29 IST
Share News :
മലപ്പുറം : യുവധാര യൂത്ത് ലിറ്ററേചർ ഫെസ്റ്റിവൽ മലപ്പുറം ജില്ലാ മത്സരങ്ങൾ മലപ്പുറം ഗവൺമെന്റ് കോളേജിൽ നടന്നു.എഴുത്തുകാരനും പ്രാസംഗികനുമായ എം ജെ ശ്രീചിത്രൻ ഉത്ഘാടനം ചെയ്തു. ‘അനസസം’ എന്ന് പേരിട്ട ഉദ്ഘാടന
പരിപാടിയിൽ എഴുത്തുകാരായ അജിത്രി, റീന പി ജി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ എം ഷഫീഖ്, സി ഇല്ല്യാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിൻസി തുടങ്ങിയവർ പങ്കെടുത്തു.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി അനീഷ് ഓപ്പൺ ഫോറത്തിന്റെ മോഡറേറ്റർ ആയി.ഐ എഫ് എഫ് കെ യിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് സ്വാഗതവും ട്രഷറർ പി മുനീർ നന്ദിയും പറഞ്ഞു.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടിയോടുള്ള ആദര സൂചകമായി ആർട്ടിസ്റ്റുകൾ അദ്ദേഹത്തെ വരച്ചു.ചിത്രകാരൻമാർ
ശ്രീ രാമകൃഷ്ണൻ തേലക്കാട്,
ശശി ലിയോ എന്നിവർ പങ്കെടുത്തു.
യുവകവികൾ ഒത്തുചേർന്ന ‘പോയട്രി’ കവിയരങ്ങിലും സാംസ്‌കാരിക സമ്മേളനത്തിലും സന്തോഷ് വള്ളിക്കാട്, എസ് സഞ്ജയ്, ബൈജു സി പി, അജേഷ് സി പി, എ കെ പ്രഭീഷ്, എം ജീവേഷ്, അനിൽ കുറുപ്പൻ, അമൃത രഞ്ജിത്ത്, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ബ്ലോക്കുകളിൽ നിന്നുള്ള മത്സരരാർത്ഥികൾ രചനാ മത്സരത്തിൽ മാറ്റുരച്ചു.
വിജയികൾ :
ദിയ പി മലപ്പുറം (ഉപന്യാസം), നവ്യ കെ പി തിരൂരങ്ങാടി (ഗസൽ), സഫ മിൻസ സി ടി വണ്ടൂർ (കവിതാരചന ), നിഖിൽ രാജ് വള്ളിക്കുന്ന് (കഥാരചന), ദേവിക പി എം എടപ്പാൾ (കവിതാലാപനം ), അഭിനന്ദ് കെ ആർ മഞ്ചേരി (വിപ്ലവഗാനം ), അഖിൽ വള്ളിക്കുന്ന് (മലയാളം പ്രസംഗം ), സഫാ മിൻഷാ, ശ്രീജിത്ത് വണ്ടൂർ(ക്വിസ് )
Follow us on :
Tags:
More in Related News
Please select your location.