Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 16:07 IST
Share News :
വൈക്കം: 16 കാരിയെ പീഡിപ്പിച്ച കേസ്സിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ പിടിയിൽ. വൈക്കം സ്വദേശികളായ ശ്രീരാജേഷ് (23), സൂരജ് (22) എന്നിവരാണ് പിടിയിലായത്. ഫോൺ വഴിയും ഇൻസ്റ്റ ഗ്രാം വഴിയും പെൺകുട്ടിയുമായി മുൻ പരിചയം മുതലെടുത്ത് പ്രണയത്തിലാക്കിയ ശേഷം ഒന്നാം പ്രതി കഴിഞ്ഞ ഏപ്രിൽ മാസം പൊൺകുട്ടിയെ സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് ആദ്യം പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം യുവാവിൻ്റെ സുഹൃത്ത് യുവാവിൻ്റെ അറിവോടെ പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം പെൺകുട്ടിയെ നിരന്തരം വിളിച്ചും മെസ്സേജ് അയച്ചും മറ്റൊരു ദിവസം പെൺകുട്ടിയുടെ വീടിനടുത്തുള്ള പറമ്പിൽ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം മാസങ്ങളോളം മാനസികമായി തകർന്ന പെൺകുട്ടി പിന്നീട് മാതാവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇരുവരെയും പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.