Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 15:55 IST
Share News :
കോട്ടയം: കോട്ടയം ഗവ. നേഴ്സിങ് കോളജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ഗെയിറ്റ് തകർത്ത് കോളജ് വളപ്പിനുള്ളിൽ കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി വാഹനത്തിൽ കയറ്റി. പ്രധാന കവാടത്തിന് സമീപത്തെ ബാരിക്കേഡ് പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. ഇവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. തുടർന്ന് പ്രവർത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ, ജോസഫ് വാഴക്കൻ, ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.