Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 19:37 IST
Share News :
ചാവക്കാട്:ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകൻ ഫഹദ്(20)ആണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ഏഴുമണിക്ക് മലപ്പുറത്ത് വച്ചായിരുന്നു അപകടം.മഅ്ദിൻ അക്കാദമിയിലെ വിദ്യാർത്ഥിയായ ഫഹദ് ഇതേ സ്ഥാപനത്തിലെ അധ്യാപകനുമായി ബൈക്കിൽ സഞ്ചരിക്കവേ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ രണ്ടുപേർക്കും സാരമായി പരിക്കേറ്റിരുന്നു.അധ്യാപകനായ അസ്ലം അഹസനി അപകടസമയം തന്നെ മരണപ്പെട്ടിരുന്നു.പരിക്കേറ്റ ഫഹദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞുവരികയായിരുന്നു.ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.കഴിഞ്ഞ വ്യാഴാഴ്ച്ച മഗ്‌രിബ് നമസ്കാരശേഷം സമീപത്ത് നടക്കുന്ന ഒരു ക്ലാസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഫഹദ് അസ്‌ലം അഹസനിയുമൊത്ത് ബൈക്കിൽ യാത്രയായത്.മാതാവ്:ഖൈറുണ്ണീസ.സഹോദരിമാർ:മറിയ,ആസിയ.ഖബറടക്കം ബുധനാഴ്ച്ച രാവിലെ 8.30-ന് കടപ്പുറം ഉപ്പാപ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.