Sat May 31, 2025 11:16 PM 1ST

Location  

Sign In

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

05 Mar 2025 20:27 IST

കൊടകര വാര്‍ത്തകള്‍

Share News :


വെള്ളിക്കുളങ്ങര: കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ്  വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിനെ (30 ) വെള്ളിക്കുളങ്ങര പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണന്‍ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ ഡെറിന്‍ യുവതിയെ വീടിനുള്ളില്‍ വെച്ച് ആക്രമിക്കുകയും കൈകൊണ്ട് മുഖത്തടിക്കുകയും കഴുത്ത് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളികൊണ്ടുപോയി തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കി പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ ഡെറിന്‍ വെള്ളിക്കുളങ്ങരപൊലിസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുള്‍പ്പെട്ടയാളും 2015ല്‍ അതിരപ്പിള്ളി പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വധശ്രമ കേസില്‍ ഉള്‍പ്പെട്ടയാളുമാണ്. വെള്ളിക്കുളങ്ങര പൊലിസ് സ്‌റ്റേഷനില്‍ അടിപിടി കേസുകളിലും സഹോദരിയെ ആക്രമിച്ച കേസിലും അടക്കം ആറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുമാണ്.


Follow us on :

More in Related News