Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യദു കൃഷ്ണ ബാലകൃഷ്ണനെ റൂവി മലയാളി അസോസിയേഷൻ അനുമോദിച്ചു

20 May 2024 20:05 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ 99 ശതമാനം മാർക്കൊടെ ഒമാനിൽ ഒന്നാമനായ ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റ് വിദ്യാർഥി യദു കൃഷ്ണ ബാലകൃഷ്ണനെ റൂവി മലയാളി അസോസിയേഷൻ (ആർ.എം.എ) പ്രതിനിധികൾ അദ്ദേഹത്തിന്റെ ദാർസൈറ്റിലെ വീട്ടിലെത്തി അഭിനന്ദനങ്ങൾ നേർന്നു.

ഒമാനിലെ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിയാണ് യദു കൃഷ്ണ ബാലകൃഷ്ണൻ.ജി സി സി യിൽ തന്നെ ഉയർന്ന മാർക്കാണോയെന്നും സംശയമുണ്ട്.കെമിസ്ട്രിക്കും കമ്പ്യൂട്ടർ സയൻസിനും നൂർ ശതമാനം മാർക്കാണ് യദു നേടിയിരിക്കുന്നത്. ഒരു പ്രൈവറ്റ് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊജക്റ്റ്‌ എഞ്ചിനീയർ ആയ ബാലകൃഷ്ണന്റെയും സിജ ബാലകൃഷ്ണന്റെയും രണ്ടാമത്തെ മകനാണ് യദു കൃഷ്ണ ബാലകൃഷ്ണൻ.യദു കൃഷ്ണൻ ഇന്ത്യയിൽ ഐ ഐ ടി യിൽ പഠിച്ചു ഒരു എഞ്ചിനീയർ അവനാണ് ആഗ്രഹം എന്നും ആർ എം എ യോട് പറഞ്ഞു. അവന്റെ ഭാവി ശോഭനമാക്കാൻ വേണ്ട എന്ത് കാര്യത്തിനും ആർ എം എ കൂടെയുണ്ടാകുമെന്നും നമ്മുടെ കുട്ടികൾക്ക് പ്രചോദനം കൂടിയാണ് യദുവിന്റെ ഈ നേട്ടം എന്നും പറഞ്ഞു. 

ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ യദു കൃഷ്ണന് പുരസ്കാരം സമ്മാനിച്ചു .ജ.സെക്രട്ടറി സുനിൽ നായർ ,ട്രഷറർ സന്തോഷ് ആർ എം എ വനിത വിങ് കൺവീനർ ജിതു ജിതിൻ ആർ എം എ ‌ കമ്മറ്റി അംഗങ്ങളായ സുജിത് സുഗുണൻ , ഷാജഹാൻ, നസീർ കുറ്റ്യാടി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News